പാട്ന : മുസാഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ നാല്‍പ്പതോളം പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ബീഹാര്‍ മന്ത്രി മഞ്ജു വര്‍മ്മ കോടതിയില്‍ കീഴടങ്ങി. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തില്‍ മഞ്ജു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ ബെഗുസരയിലെ കോടതിയില്‍ കീഴടങ്ങിയത്. അനുയായികള്‍ക്കൊപ്പം ഓട്ടോറിക്ഷയില്‍ എത്തിയാണ് കീഴടങ്ങിയത്.
കേസിലെ മുഖ്യപ്രതി ബ്രജേഷ് ഠാക്കൂറുമായി ഇവരുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ വര്‍മ്മയ്ക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു. ചന്ദ്രശേഖര്‍ ഇടയ്ക്കിടയ്ക്ക് അഭയകേന്ദ്രം സന്ദര്‍ശിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രിയായിരുന്ന മഞ്ജു സ്ഥാനം രാജിവെച്ചൊഴിയുകയായിരുന്നു. കൂടാതെ ഇവരുടെ വസതിയില്‍ നടത്തിയ തെരച്ചിലില്‍ ആയുധങ്ങളും കണ്ടെടുത്തിരുന്നു.
അതിനിടെ മഞ്ജുവിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിട്ടും അറസ്റ്റ് ചെയ്യാത്തതിന് ബീഹാര്‍ സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: