വര്‍ധ: മഹാരാഷ്ട്രയിലെ വര്‍ധയില്‍ സൈനിക ഡിപ്പോയ്ക്ക് സമീപം സ്ഫോടനം. സ്ഫോടനവസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്.
മരിച്ചവരില്‍ രണ്ട് പേര് ഗ്രാമീണരും ഒരാള്‍ ഡിപ്പോ ജീവനക്കാരനുമാണ്. രാവിലെ എട്ടുമണിയോടെയാണ് സ്ഫോടനം നടന്നത്. അപകടം കാരണം സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല.
2017 മേയ് മാസത്തിലും ഇതേ ആയുധശേഖരണശാലയില് സമാനമായ രീതിയിലുള്ള സ്ഫോടനമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: