ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ നഡിഗാം ഗ്രാമത്തില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. സുരക്ഷാ സേനയുടെ പ്രത്യാക്രമണത്തില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.
ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ ഭീകരര്‍ സൈന്യത്തിന് നേരെ വെടി ഉതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു.
ഏറ്റുമുട്ടല്‍ ആരംഭിച്ചപ്പോള്‍ തന്നെ ഉണ്ടായ വെടിവയ്പ്പില്‍ പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെയാണ് വീരമൃത്യു വരിച്ചത്.
സുരക്ഷാ സേനയുമായി രണ്ടോ മൂന്നോ ഭീകരര്‍ ഏറ്റുമുട്ടിയിരുന്നെന്നും എന്നാല്‍ സൈന്യത്തിന്റെ ചെറുത്തുനില്‍പ്പില്‍ ഇവര്‍ കീഴടങ്ങുകയായിരുന്നെന്നുമാണ് റിപ്പോര്‍ട്ട്. സൈന്യവും സിആര്‍പിഎഫും കശ്മീര്‍ പോലീസും സംയുക്തമായിട്ട് ഭീകരര്‍ക്കായി വീണ്ടും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ഇവിടെ വെടിവയ്പ്പില്ലെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: