അമൃത്സര്‍: പഞ്ചാബ് അമൃത്സറില് പ്രാര്‍ത്ഥനാ ഹാളിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. അമൃത്സറിലെ രാജസന്‍സി വില്ലേജിലെ ആത്മീയ സംഘടനയായ നിരന്‍കരി ഭവനിലാണ് ആക്രമണമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബോംബ് സ്ഫോടനത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചാബിലെ തിരക്കേറിയ സ്ഥലങ്ങളിലെല്ലാം പോലീസ് ജാഗ്രത പാലിച്ചുവരികയായിരുന്നു.
ഇതിനിടെയാണ് നിരന്‍കരി ഭവനില്‍ സ്ഫോടനമുണ്ടായത്. സംഭവ സമയം 250 പേര് പ്രാര്‍ത്ഥന ഹാളിലുണ്ടായിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: