ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഷോപ്പിയാന്‍ റെബോണ്‍ ഗ്രാമത്തിലെ സെയിന്പോരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പെട്രോളിങ് നടത്തുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്.
നവാസ് വാഗെ, യാവര്‍ വാണി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ നിന്ന് തോക്കുകള്‍ ഉള്‍പ്പടെ നിരവധി ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കശ്മീര്‍ പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പ്രദശത്ത് സുരക്ഷാ സൈന്യത്തിന്റെ തെരച്ചില്‍ തുടരുകയാണ്.
കശ്മീര്‍ സ്വദേശികളായ രണ്ട് യുവാക്കളെ ഭീകരര്‍ എന്ന് സംശയിക്കുന്നവര്‍ കൊന്നതിനു പിന്നാലെയാണ് സുരക്ഷാ സൈന്യവുമായി ഏറ്റുമുട്ടല്‍ ഉണ്ടായിരിക്കുന്നത്. യുവാക്കളുടെ മരണം സംബന്ധിച്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: