ചെന്നൈ : തമിഴ്നാട്ടില്‍ വ്യാപക നാശം വിതച്ച ഗജ ചുഴലിക്കാറ്റ് തീരം വിട്ടു. ചുഴലിക്കാറ്റില്‍ ഇതുവരെ 36 പേര് മരിച്ചെന്നാണ് കണക്കുകളില്‍ പറയുന്നത്.
ഇതിനോടനുബന്ധിച്ച് കോട്ടയം, ഇടുക്കി, ആലപ്പുഴ എറണാകുളം എന്നീജില്ലകളില്‍ അനുഭവപ്പെട്ട കനത്ത മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി രൂപപ്പെട്ടത്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റുവീശിയിരുന്നത്.
മഴയും കാറ്റും ശക്തിയായതോടെ തമിഴ്നാട്ടില്‍ 300 ഓളം ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. 81,000 പേരെ ഇതിനോടകം തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു. നാഗപട്ടണം, പുതുക്കോട്ട, രാമനാഥ പുരം, തിരുവാരുര്‍, എന്നീ ജില്ലകളിലാണ് ക്യാമ്പുകള്‍ ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: