“ദേവപ്രശ്നം സംബന്ധിച്ച് മലയാളരാജ്യത്തില്‍ വന്ന റിപ്പോര്‍ട്ട്”
കൊച്ചി: അയ്യപ്പന്റെ അനിഷ്ടങ്ങള്‍ ശബരിമലയില്‍ പ്രകടമായിട്ടുള്ളത് അഗ്നിശുദ്ധിയിലൂടെ. വിശ്വാസികള്‍ ശബരിമല വിഷയത്തില്‍ തെരുവിലിറങ്ങുമ്പോള്‍ വിശ്വാസപക്ഷത്തിന് ശക്തമായ തെളിവാണ് ചരിത്രം. 1950-ല്‍ ശബരിമലയില്‍ തീപ്പിടിത്തം ഉണ്ടായത് യുവതീപ്രവേശനംമൂലമാണെന്ന് ദേവപ്രശ്നത്തില്‍ തെളിഞ്ഞിരുന്നു.
ശബരിമലയില്‍ അന്ന് തീവെച്ചതാണെന്ന് അന്വേഷണ കമ്മീഷന് കണ്ടെത്തി. കൃത്യമായ തെളിവുകള്‍ സമ്പാദിക്കാന്‍ കഴിയാഞ്ഞതോ വെളിപ്പെടുത്താത്തതോ എന്ന കാര്യങ്ങളില്‍ ഇപ്പോഴും തര്‍ക്കമുണ്ട്.
എന്തായാലും തീവെയ്പ്പിന് നിമിത്തമായത് ആചാര ലംഘനങ്ങളും ദേവന്റെ അനിഷ്ടവും മൂലമാണെന്നാണ് ദേവപ്രശ്ന നിഗമനം. തീവെച്ചയാള്‍ ദേവഹിതം നടത്താന്‍ ഉപകരണമാവുകയായിരുന്നുവെന്നാണ് പ്രശ്നഫലം. ഗൂഢാസൂത്രണം നടപ്പാക്കാന്‍ തീവെച്ചതുമാകാം.
ശബരിമലയില്‍ ക്ഷേത്രനിര്‍മാണത്തിന് തറക്കല്ലിട്ടപ്പോള്‍ അത് അഗ്നികോണിലായിരുന്നു. വാസ്തുശാസ്ത്ര വിദഗ്ധര്‍ അന്നേ, ക്ഷേത്തിന് അശുദ്ധിയുണ്ടായാല്‍ അഗ്നിശുദ്ധിയുണ്ടാകുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
“തീപ്പിടിത്തത്തിനുശേഷമുള്ള അന്നത്തെ ശബരിമല”
അന്നത്തെ ദേവപ്രശ്നത്തെക്കുറിച്ച് 1950 അവസാനം ‘മലയാളരാജ്യം’ വാരിക പ്രസിദ്ധീകരിച്ച സചിത്ര വിവരണത്തില്‍ ശബരിമലയുടെ തീപ്പിടിത്ത സംഭവത്തെ തുടര്‍ന്നുള്ള വിശദാംശങ്ങളുണ്ട്. കാണിപ്പയ്യൂര്‍ ശങ്കരന് നമ്പൂതിരിപ്പാട്, പുലിയൂര് പുരുഷോത്തമന് നമ്പൂതിരി എന്നിവരാണ് ദേവപ്രശ്നം വെച്ചത്. തീപ്പിടിത്തം ‘മാളികപ്പുറങ്ങള്‍’ ചട്ടം ലംഘിച്ച് സന്നിധാനത്തെത്തിയതുമൂലമാണെന്ന് അവര്‍ പ്രശ്നവിധിയായി പറയുന്നുണ്ട്. മാളികപ്പുറങ്ങള്‍ കയറിയ അശുദ്ധി മാറ്റാന്‍ അയ്യപ്പ നിശ്ചയ പ്രകാരം ‘അഗ്നിശുദ്ധി’ വരുത്തുകയായിരുന്നുവെന്നും ‘പ്രശ്നവിധി’ പറയുന്നു.
ഏഴു പതിറ്റാണ്ട് മുന്‍പ് ശബരിമലയിലുണ്ടായ അഗ്നിബാധയും തുടര്‍ന്ന് നടന്ന അഷ്ടമംഗല പ്രശ്നത്തിന്റേയും ഏറെ സൂക്ഷ്മമായ വിവരങ്ങളാണ് വാര്‍ത്ത. യുവതീ പ്രവേശനം മൂലമുള്ള അശുദ്ധിയാണ് അഗ്നിബാധയ്ക്ക് ഒരു കാരണമായി പറഞ്ഞിരിക്കുന്നത്. യുവതി പ്രവേശനം പാടില്ലെന്നായിരുന്നു അന്നത്തെ പ്രശ്നവിധി.
വിശ്വാസങ്ങള്‍ക്കും ശബരിമല ചരിത്രത്തിനും സുപ്രീംകോടതിയിലെ ഹര്‍ജിക്കും സഹായകമാകുന്നതാണ് ഈ രേഖകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: