കൊച്ചി: ശബരിമലയിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത ആറ് പേര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കുളനട ശ്രീശൈലത്തില്‍ ശൈലേഷ്, ഇടപ്പള്ളി സ്വദേശി ആനന്ദ് വി. കുറുപ്പ്, കുളനട സ്വദേശി അഭിലാഷ് രാജ്, മണിമല സ്വദേശി കിരണ്‍, തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദനന്, തൃപ്പൂണിത്തുറ സ്വദേശി ഹരികുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.
പോലീസ് വാഹനങ്ങളും കെഎസ്ആര്‍ടിസി ബസുകളും ആക്രമിച്ചതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോള്‍ നിലയ്ക്കലില്‍ ഉണ്ടായ പോലീസ് അതിക്രമങ്ങളെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: