തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സാവകാശം വേണമെന്ന് ആവശ്യപ്പെടുന്നത് പ്രതിഷേധക്കാരെ കബളിപ്പിക്കാനെന്ന് വ്യക്തമാകുന്നു. സുപ്രീംകോടതി ഹര്‍ജി തള്ളാനാണ് കൂടുതല്‍ സാധ്യത എന്ന് ഉറപ്പിലാണ് ഇത്തരമൊരു നടപടിക്ക് മുഖ്യമന്ത്രി പച്ചക്കൊടി കാട്ടിയത്. സര്‍വകക്ഷിയോഗത്തില്‍ വിട്ടുവീഴ്ചയ്ക്കൊന്നും തയാറാകാതിരുന്ന മുഖ്യമന്ത്രി, പന്തളം രാജകുടുംബവും തന്ത്രിയുമായും നടന്ന ചര്‍ച്ചയ്ക്കിടെയാണ് സാവകാശ ഹര്‍ജി ദേവസ്വം ബോര്‍ഡിന് നല്‍കാമെന്ന ഔദാര്യം കാട്ടിയത്.
വിധിക്ക് സ്റ്റേ ഇല്ലെന്ന് പുനഃപരിശോധന ഹര്‍ജി പരിഗണിച്ചുകൊണ്ടുള്ള വിധിയിലും പിന്നീടും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയുടെ മുന്നില്‍ ദേവസ്വം ബോര്‍ഡ് ചെറിയ ഘടകമാണ്. എന്നാല്‍ ക്രമസമധാന പ്രശ്നവും പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കങ്ങള്ക്കുണ്ടായ താമസവും വിവരിച്ച് സംസ്ഥാന സര്‍ക്കാര്‍ സമീപിച്ചിരുന്നെങ്കില്‍ കോടതി കുറച്ചു ഗൗരവം കാട്ടിയേനെ.
പുനഃപരിശോധന ഹര്‍ജി സമര്‍പ്പിച്ചുകൊണ്ട് സര്‍ക്കാറിനിത് ചെയ്യാമായിരുന്നു. മറ്റ് ഹര്‍ജികള്‍ പരിഗണിക്കാന്‍ തീരുമാനിച്ചപ്പോളെങ്കിലും സര്‍ക്കാറിന് കോടതിയെ കാര്യകാരണങ്ങള്‍ ബോധിപ്പിക്കാന്‍ ശ്രമിക്കാമായിരുന്നു. അതൊന്നും ചെയ്തില്ലന്നു മാത്രമല്ല വിധി സ്റ്റേ ചെയ്യാതിരുന്നതില്‍ സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രതിഷേധക്കാരെ അലസരാക്കാനാണ് ഇപ്പോള്‍ സാവകാശ ഹര്‍ജിയുമായി രംഗത്തു വന്നത്്. കൂടുതല്‍ വിശ്വാസികള്‍ സംഘടിതരായി പ്രതിഷേധത്തിനെത്തുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. അയല്‍ സംസ്ഥാനങ്ങളിലെ ഭക്തരുടെ പങ്കാളിത്തവും പ്രതിഷേധങ്ങള്ക്കുണ്ടാകും. ഇതിനൊക്കെ തടയിടുക എന്ന ലക്ഷ്യം മാത്രമാണ് സാവകാശ ഹര്‍ജിക്കു പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: