മുഹമ്മ (ആലപ്പുഴ): ഭാരതത്തില്‍ ആദ്യമായി ഈ വര്‍ഷം മുതല്‍ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ 18ന് പ്രകൃതി ചികിത്സാ ദിനമായി ആചരിക്കുന്നു.
അന്യം നിന്നുപോയ പൈതൃക വഴികള്‍ തുറന്നുതരുന്ന പ്രകൃതി ചികിത്സയില്‍ ഔഷധരഹിത ചികിത്സാ രീതികള്‍ എന്ന നിലയില്‍ ഏറെ പ്രാധാന്യമുണ്ട്.
കേരളത്തില്‍ 16 പഞ്ചായത്തുകളില്‍ മാത്രമാണ് ദേശീയ ആയുഷ് മിഷന്റെ കീഴില്‍ യോഗ നാച്യുറോപ്പതി ആയുഷ് വെല്‍നസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഒറ്റപ്പാലത്തും വര്‍ക്കലയിലും കേന്ദ്ര സര്‍ക്കാരിന്റെ സഹകരണത്തോടെ ആശുപത്രികള്‍ നിലവിലുണ്ട്. ജില്ലാ ആയുര്‍വേദ ആശുപത്രികളിലും ഹോമിയോ ആശുപത്രികളിലുമായി 14 ക്ലിനിക്കുകളും പ്രവര്‍ത്തിക്കുന്നു.
കാസര്‍കോട് കരിമ്പളം പഞ്ചായത്തില്‍ സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി ശ്രീപദ് യശോനായിക് മുന്‍കൈയെടുത്താണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. ഇതിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയായി. 10,00 കിടക്കകളോടുകൂടിയ സംവിധാനമാണ് ഇവിടെ ഒരുക്കുന്നത്.
ഇനിഗ്മയുടെ നേതൃത്വത്തിലാണ് പ്രകൃതി ചികിത്സാ ദിനാചരണം. 18ന് പൂനയില്‍ ശ്രീപദ് യശോ നായിക് ഉദ്ഘാനം ചെയ്യും. ഇനിഗ്മയുടെ ദേശീയ പ്രസിഡന്റ് ഡോക്ടര്‍ നവീനും സെക്രട്ടറി പ്രശാന്ത് ഷെട്ടിയുമാണ്.
കേരളത്തില്‍ ഇനിഗ്മയുടെ നേതൃത്വത്തില്‍ നേരറിവ് എന്ന പേരില്‍ പരിപാടികള്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കേരളത്തില്‍ ഇനിഗ്മയുടെ പ്രസിഡന്റ് ഡോ. ഷിംജി പി.നായരും ജനറല്‍ സെക്രട്ടറി ഡോ. വിഷ്ണുമോഹനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: