തിരുവനന്തപുരം: സാവകാശ ഹര്‍ജി നല്‍കാനുള്ള തീരുമാനം സര്‍ക്കാരിന് വൈകി ഉദിച്ച ബുദ്ധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍വകക്ഷി യോഗത്തില്‍ അംഗീകരിക്കാത്ത ആവശ്യം തന്ത്രികുടുംബവുമായുള്ള ചര്‍ച്ചയില്‍ അംഗീകരിച്ചത് ജനാധിപത്യ വിരുദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച ഭരണഘടനാ ബഞ്ചിന്റെ വിധി നടപ്പാക്കാന്‍ സാവകാശം നല്‍കണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയിലേക്ക്. ഇതു സംബന്ധിച്ച് ഹര്‍ജി തിങ്കളാഴ്ച്ച സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: