മര്‍ഗോവ: വില്‍സ് പ്ലാസയുടെ ഹാട്രിക്കില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിന് വിജയം. ഐ ലീഗില്‍ അവര്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ഷില്ലോങ് ലാജോങ്ങിനെ പരാജയപ്പെടുത്തി. ഈ വിജയത്തോടെ നാല് മത്സരങ്ങളില്‍ ആറു പോയിന്റുമായി ചര്‍ച്ചില്‍ രണ്ടാം സ്ഥാനത്തെത്തി.
18, 51, 54 മിനിറ്റുകളില്‍ ഗോള്‍ നേിയാണ് വില്‍സ് പ്ലാസ ഹാട്രിക്ക് തികച്ചത്.ഡാവ്ഡ സീസേ ഒരു ഗോള്‍ നേടി. സാമുവല്‍ ലാല്‍മുവാന്‍പുയ, സാമുവല്‍ കൈന്ഷി എന്നിവരാണ് ലാജോങ്ങിനായി സ്കോര്‍ ചെയ്തത്.
വില്‍സ് പ്ലാസയാണ് സ്കോറിങ്ങിന് തുടക്കമിട്ടത്. പതിനെട്ടാം മിനിറ്റില്‍ പ്ലാസ ചര്‍ച്ചിലിനെ മുന്നിലെത്തിച്ചു. മുപ്പതാം മിനിറ്റില്‍ ലാജോങ് ഗോള്‍ മടക്കി. ആദ്യ പകുതിയവസാനിക്കും മുമ്പ് ഡാവ്ഡ സീസേ ചര്‍ച്ചിലിനെ വീണ്ടും മുന്നിലെത്തിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കൈന്ഷി ഗോള്‍ നേടി ലാജോങ്ങിനെ ചര്‍ച്ചിലിനൊപ്പം (2-2) എത്തിച്ചു. പിന്നീട് മൂന്ന്് മിനിറ്റില്‍ രണ്ട് ഗോളുകള്‍ നേടി പ്ലാസ ഹാട്രിക്ക് തികച്ച് ചര്‍ച്ചിലിനെ വിജയത്തിലേക്ക് നയിച്ചു.
അഞ്ചു മത്സരങ്ങളില്‍ ലാജോങ്ങിന്റെ നാലാം തോല്‍വിയാണിത്. അവര്‍ക്കിപ്പോള്‍ മൂന്ന് പോയിന്റാണുള്ളത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: