ന്യൂദല്‍ഹി : സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 21 മലയാളികള്‍ ഐഎസില്‍ ചേര്‍ന്നിട്ടുണ്ടെന്ന് സൂചന. കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലുള്ളവര്‍ ഐഎസില്‍ ചേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
നിയമ വിരുദ്ധമായി അഫ്ഗാന് അതിര്‍ത്തിയില്‍ പ്രവേശിച്ചതിന് അറസ്റ്റിലായ വയനാട് സ്വദേശിയായ നഷീദുള്‍ ഹംസഫറിനെ ചോദ്യം ചെയ്തതിലാണ് 21 ഓളം മലയാളികള്‍ ഐഎസില്‍ ഉണ്ടെന്ന് അറിയാന്‍ സാധിച്ചത്.
ഇതിനെ തുടര്‍ന്ന് നഷീദുളില് നിന്ന് പേരുവിവരങ്ങള്‍ ലഭിച്ചവരെ കുറിച്ച് എന്‍ഐഎ അന്വേഷണം നടത്തി വരികയാണ്. ഇയാളുടെ സൃഹൃത്തും അഫ്ഗാനിസ്ഥാനില്‍ എത്തി ഐഎസില്‍ ചേര്‍ന്നിരുന്നു. 2016ല്‍ കൊല്ലപ്പെടുന്നത് വരെ ഐഎസിനുവേണ്ടി വാര്‍ത്തകളും പ്രചാരണങ്ങളും നല്‍കിയത് ഇയാളാണ്.
ഐഎസില്‍ ചേര്‍ന്നെന്ന് കരുതുന്നവരുടെ 21 മലയാളികളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു കൈമാറിയിട്ടുണ്ട്.
അതേസമയം ഇവരില്‍ ചിലര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഐഎസില്‍ ചേര്‍ന്ന മലയാലികള്‍ നാട്ടിലെത്തി ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള സാധ്യതയും ഉണ്ടെന്നും, ഇത് സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ടെന്നും എന്‍ഐഎ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: