തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ പന്തളം കൊട്ടാരവും തന്ത്രി കുടുംബവും പങ്കെടുക്കും. മണ്ഡല കാലത്ത് യുവതീ പ്രവേശനം പാടില്ലെന്ന് ഇരു വിഭാഗവും യോഗത്തില്‍ ആവശ്യപ്പെടും.
സര്‍വ്വ കക്ഷിയോഗത്തില്‍ പങ്കെടുക്കാന്‍ യുഡിഎഫും തീരുമാനിച്ചിട്ടുണ്ട്. തുടക്കത്തില്‍ പങ്കെടുക്കേണ്ടതില്ല എന്നായിരുന്നു തീരുമാനമെങ്കിലും തങ്ങളുടെ നിലപാട് യോഗത്തെ അറിയിക്കുക എന്ന നിലപാടിലേക്ക് നേതൃത്വം എത്തുകയായിരുന്നു. കോടതി വിധി അനുകൂലമല്ലെങ്കിലും ശബരിമലയില്‍ സമാധാനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന നിലപാടായിരിക്കും യുഡിഎഫ്, യോഗത്തില്‍ സ്വീകരിക്കുക.
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെ തള്ളിയാണ് യുഡിഎഫ് സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നത്. മുഖ്യമന്ത്രിയുടെ നില പരുങ്ങലിലായപ്പോഴാണ് യോഗം വിളിച്ചതെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം. സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് മുന്‍പ് ആവശ്യപ്പോള്‍ മുഖ്യമന്ത്രി പുച്ഛിക്കുകയാണ് ചെയ്തത്. കാര്യങ്ങള്‍ കൈവിട്ട് പോയിത്തുടങ്ങി എന്ന് തോന്നിയപ്പോള്‍ മാത്രമാണ് യോഗം വിളിച്ചതെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു, എന്നാല്‍ മുല്ലപ്പള്ളിയുടെ നിലപാടിനെ മറികടന്ന് യോഗത്തില്‍ പങ്കെടുക്കണമെന്ന് മറ്റ് ഘടകക്ഷികള്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം ശബരിമല അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ ജാമ്യാപേക്ഷകള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. വാഹനങ്ങള്‍ക്ക് പാസ് ഏര്‍പ്പെടുത്തിയതിനെതിരായ ഹര്‍ജിയും പരിഗണിക്കുന്നുണ്ട്. ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ ദാസിനെ പുറത്താക്കണമെന്ന ഹര്‍ജിയും ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: