ഉദയംപേരൂര്‍: കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം മെന്‍ഥാറില്‍ പാകിസ്ഥാന് സൈന്യത്തിന്റെ വെടിവെപ്പില്‍ വീരമൃത്യു വരിച്ച ലാന്‍സ് നായിക് കെ.എം. ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം ഇന്ന് രാവിലെ എട്ടോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കും. സൈനിക അകമ്പടിയോടെ ഉദയംപേരൂര്‍ സ്റ്റെല്ലാ മേരിസ് കോണ്‍വെന്റിന് സമീപമുള്ള സ്വവസതിയായ കറുകയിലേക്ക് കൊണ്ട് പോകും. മൃതദേഹം ഉച്ചയ്ക്ക് ഒന്നു വരെ പൊതുദര്‍ശനത്തിനു വെയ്ക്കും. സംസ്ഥാന സര്‍ക്കാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. സംസ്കാരം വൈകിട്ട് 4ന് ഇരിങ്ങാലക്കുട സിയോണ്‍ എംബ്രറര്‍ ഇമ്മാനുവേല്‍ ചര്‍ച്ചില്‍.
പ്ലസ് ടുവും ഹോട്ടല്‍ മാനേജ്മന്റ് പഠനവും കഴിഞ്ഞാണ് സൈന്യത്തില്‍ ചേര്‍ന്നത്. തുടക്കം രാജസ്ഥാനില്‍ ആയിരുന്നു. മൂന്ന് വര്‍ഷം മുമ്പ് കശ്മീര്‍ അതിര്‍ത്തിയില്‍ ജോലി നോക്കിയിരുന്നു. ഒരു വര്‍ഷം മുമ്പാണ് വീണ്ടും കശ്മീര്‍ അതിര്‍ത്തിയിലേക്ക് നിയമനം ലഭിച്ചത്.
രണ്ടു മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് വരെ താമസിച്ചിരുന്ന സ്ഥലത്തിന്റെ സമീപത്തുള്ള മരങ്ങളില്‍ പാക്ക് സൈന്യത്തിന്റെ ഷെല്ലുകള്‍ പതിച്ചിരുന്നതായി ആന്റണി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഒക്ടോബര്‍ മൂന്നിന് നാട്ടില്‍ വന്ന് പോയ ആന്റണി സെബാസ്റ്റ്യന്‍ ഡിസംബറില്‍ കശ്മീരില്‍ നിന്ന് മാറ്റം പ്രതീക്ഷിച്ചിരുന്നു.
പതിനഞ്ചു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി രണ്ട് വര്‍ഷം മുന്‍പ് നാട്ടിലേക്ക് മടങ്ങാന്‍ ഇരുന്നതാണ.് എന്നാല്‍ രണ്ട് വര്‍ഷവും കൂടി സേവനത്തില്‍ തുടരുകയായിരുന്നു. ഔദ്യോഗിക ജീവിതം പൂര്‍ത്തീകരിച്ച് മാര്‍ച്ചില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അന്ത്യം. അച്ഛന് പരേതനായ മൈക്കിള്‍. ഭാര്യ അന്നാ ഡയാന, ഏക മകന് എയ്ഡന്‍ ഉദയംപേരൂര്‍ പ്രഭാത് സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സഹോദരി നിവ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: