ദുബായ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും പേസര്‍ ജസ്പ്രീത് ബുംറയും ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
ബാറ്റ്സ്മാന്മാരുടെ റാങ്കങ്ങില്‍ 899 പോയിന്റുമായാണ് കോഹ് ലി ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇന്ത്യയുടെ ഉപനായകന്‍ രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. ബൗളര്‍മാരുടെ റാങ്കങ്ങില്‍ 841 പോയിന്റോടെയാണ് ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്്. ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് മൂന്നാം സ്ഥാനത്ത്. യുസ്വേന്ദ്ര ചഹല്‍ മൂന്ന് സ്ഥാനം മുന്നോട്ടുകയറി അഞ്ചാം സ്ഥാനത്തെത്തി.
ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് റാങ്കിങ്ങില്‍ സ്ഥാനക്കയറ്റം ലഭിച്ചു. കഴിഞ്ഞ റാങ്കിങ്ങില്‍ ഒമ്പതാം സ്ഥാനത്തായിരുന്ന ഈ ബാറ്റ്സ്മാന് എട്ടാം സ്ഥാനത്തെത്തി. മുന്‍ ഇന്ത്യന്‍ നായകന് എം.എസ്.ധോണി ഇരുപതാം റാങ്ക് നേടി.
അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. 353 പോയിന്റുമായാണ് ഒന്നാം റാങ്കിലെത്തിയത്.
ടീമുകളുടെ റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ഇന്ത്യക്ക് 121 പോയിന്റുണ്ട്. 126 പോയിന്റുമായി ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത് നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: