ചെന്നൈ : ജോലിക്ക് മദ്യപിച്ചെത്തിയ പൈലറ്റിനെ ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍സ് പദവിയില്‍ നിന്ന് പിരിച്ചുവിട്ടു. എയര്‍ ഇന്ത്യ പൈലറ്റ് ക്യാപ്റ്റന്‍ അരവിന്ദ് കട്പാലിയയ്ക്കാണ് ഇത്തരത്തില്‍ ജോലി നഷ്ടപ്പെട്ടത്.
ഞായറാഴ്ച വിമാനം പറത്തുന്നതിന് മുമ്പ് രക്തത്തിലെ ആല്കഹോള് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ മൂന്ന് വര്‍ഷത്തേയ്ക്ക് വിമാനം പറത്തുന്നതില്‍ നിന്ന് കഴിഞ്ഞദിവസം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിത്. ഇതിനെ തുടര്‍ന്ന് ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍സിന്റെ അധിക ചുമതല ക്യാപ്റ്റന്‍ അമിതാഭ് സിങ്ങിന് കൈമാറി.
ഇതിനുമുമ്പ് 2017ലും ഇയാള്‍ മദ്യപിച്ചെത്തിയതിനെ തുടര്‍ന്ന് വിമാനം പറത്തുന്നതിന് മൂന്നു മാസത്തേയ്ക്ക് ഇയാള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
യാത്രക്കാരുടെ ജീവന് അപകടത്തിലാക്കുന്നതാണ് ഇയാളുടെ പ്രവര്‍ത്തിയെന്നും അതുകൊണ്ട് കട്പാലിയയെ അടിയന്തിരമായി ജോലിയില്‍ നിന്ന് നീക്കണമെന്ന് ഇന്ത്യന്‍ കൊമേഴ്സ്യല്‍ പൈലറ്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: