ആഗ്ര : അമ്മയില്‍ നിന്ന് കുരങ്ങന്മാര് തട്ടിക്കൊണ്ടുപോയ 12 ദിവസം പ്രായമുള്ള കുട്ടിയെ അയല്‍വാസിയുട വീട്ടിലെ ടറസില്‍ മര്‍ദ്ദനമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മൊഹല്ല കചേരയിലെ സണ്ണി എന്ന കുട്ടിയാണ് ഇത്തരത്തില്‍ ദാരുണമായി മരിച്ചത്.
തിങ്കളാഴ്്ച വൈകീട്ട് അമ്മ ഭക്ഷണം നല്കവേ അവിടെ എത്തിയ കുരങ്ങന് കുട്ടിയെ തട്ടിയെടുത്തശേഷം ഓടിക്കളയുകയായിരുന്നു. കുട്ടിക്കായി ബന്ധുക്കള്‍ കുരങ്ങന്റെ പിന്നാലെ ഓടിയെങ്കിലും ഫലമുണ്ടായില്ല.
അതിനുശേഷം അയല്‍വാസിയുടെ വീട്ടിലെ ടറസില്‍ നിന്ന് കുട്ടിയെ പരിക്കേറ്റ് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കാടുകളു മറ്റും ഇല്ലാതായി ആവാസ വ്യവസ്ഥ തകരാറിലായതോടെയാണ് കുരങ്ങന്മാര് കൂടുതല്‍ അപകടകാരികളായതെന്ന് പരിസ്ഥിതി പ്രവര്ത്തകന് ശരവണ്‍ കുമാര്‍ അറിയിച്ചു.
അതേസമയം ജങ്ങള്ക്കുനേരെയുള്ള കുരങ്ങന്മാരുടെ ആക്രമണങ്ങള്‍ ദിനം പ്രതി വര്‍ധിച്ചു വരികയാണ്. വീടിനു പുറത്തേയ്ക്കും ടറസിലേക്കും കുരങ്ങുകളുടെ ആക്രമണത്തെ ഭയന്ന് ആളുകള്‍ക്ക് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണുള്ളതെന്നും പ്രദേശവാസിയായ സീമ ഗുപ്ത അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: