തിരുവനന്തപുരം: കേരളത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഹിന്ദു മത വിശ്വാസ നിഷേധത്തില്‍ ആശങ്ക രേഖപ്പെടുത്തി കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ(കെഎച്ച്എന്‍എ) സജീവ പിന്തുണയോടെ അയ്യപ്പഭക്തരുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കില്‍ വന്‍ നാമജപയാത്ര.
പ്രതിഷേധ യാത്ര പ്രവാസി ഹിന്ദുക്കളുടെ ഐക്യ വേദി കൂടിയായി. ന്യൂയോര്‍ക്ക് മേഖലയിലെ പ്രമുഖ സാംസ്ക്കാരിക സംഘടനകളുടെ പ്രതിനിധികളും ഹിന്ദു സംഘടനാ നേതാക്കളും അണിനിരന്നു. ന്യൂയോര്‍ക്ക് ടൈം സ്ക്വയറില്‍ ശബരിമലയെ രക്ഷിക്കൂ എന്ന ബാനര്‍ ഉയര്‍ത്തി നടത്തിയ പ്രതിഷേധത്തില്‍ നൂറു കണക്കിന് പേരാണ് പങ്കെടുത്തത്. മലയാളികള്‍ക്ക് പുറമെ ഇന്ത്യയിലെ മറ്റു പ്രദേശങ്ങളില്‍ നിന്നുള്ള പ്രവാസികളായ അയ്യപ്പഭക്തരും നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തു. സാംസ്കാരിക സംഘടനാ പ്രതിനിധികളായ ജയശ്രീ നായര്‍ , സത്യ , ഗണേഷ് രാമകൃഷ്ണന് , രാജലക്ഷ്മി തുടങ്ങിയവര്‍ നാമജപയാത്രാ യജ്ഞത്തിനു നേതൃത്വം നല്കി.
വിശ്വാസസമൂഹത്തെ വെല്ലുവിളിച്ച് ക്ഷേത്രങ്ങളുടെ ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തന്നെ ശ്രമിക്കുന്നതില്‍ കെഎച്ച്എന്‍എ പ്രസിഡന്റ് രേഖ മേനോന് ആശങ്ക രേഖപ്പെടുത്തി. ഹൈന്ദവ സമൂഹത്തെ തകര്‍ക്കാം എന്നത് ചുരുക്കം നിരീശ്വര വാദികളെ മാത്രം പ്രതിനിധീകരിക്കുന്ന സര്‍ക്കാരിന്റെ വ്യാമോഹം മാത്രമാണെന്ന് സെക്രട്ടറി കൃഷ്ണരാജ് മോഹനന് അഭിപ്രായപ്പെട്ടു. ഗോപിനാഥ കുറുപ്പ്, രഘു നായര്‍, ശിവദാസന്‍ നായര്‍, പാര്‍ഥസാരഥി പിള്ള, നിഷ പിള്ള തുടങ്ങി നിരവധി പ്രമുഖര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: