തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ ഡിവൈഎസ്പി കൊലപ്പെടുത്തിയ കേസ് നേരിട്ട് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിനെ ചുമതലപ്പെടുത്തി.
നിലവിലെ അന്വേഷണത്തില്‍ ത്യപ്തിയില്ലെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥന് കേസ് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിച്ചാണ് ശ്രീജിത്തിനെ ചുമതലയേല്‍പ്പിച്ചത്.
ഹരികുമാര്‍ കോടതിയില്‍ കീഴടങ്ങുമെന്നാണ് വിവരം. കോടതിയില്‍ കീഴടങ്ങിയാല്‍ പോലീസിനു നാണക്കേടാകുമെന്നും എന്തുവില കൊടുത്തും അത്തരം സാഹചര്യം ഒഴിവാക്കണമെന്നും പോലീസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: