തിരുവനന്തപുരം: നെയ്യാറ്റിന്‍കയില്‍ യുവാവിനെ ഡിവൈഎസ്പി കാറിനുമുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയിട്ട് ഒരാഴ്ച കഴിയുന്നു. ഇതുവരെ ഹരികുമാറിനെ പിടികൂടാനായിട്ടില്ല. ഹരികുമാറിന്റെയും കൂട്ടാളിയുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പോലും തയാറായിട്ടില്ല. യാത്രയ്ക്കുള്ള അവസരം പോലീസ് ഒരുക്കി നല്കുന്നു.
ഏഴുദിവസം കഴിഞ്ഞിട്ടും ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടില്ല. ശബരിമലയിലെ നാമജപത്തില്‍ പങ്കെടുത്തതിന്റെ തൊട്ടടുത്ത ദിവസം ഭക്തരുടെ ഫോട്ടോ ആല്‍ബം പോലീസ് പുറത്തിറക്കിയിരുന്നു. രാത്രിയും പകലുമായി ഭക്തരെ വേട്ടയാടുന്ന പോലീസ,് ഹരികുമാറിന്റെ ചിത്രം പോലീസിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പോലും പുറത്ത് വിടാന്‍ തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: