ചെന്നൈ : മുതിര്‍ന്ന അഭിനേത്രിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ 12 മണിക്ക് മരിക്കുകയായിരുന്നു.
ചെന്നൈ ബസന്ത് നഗറില്‍ മൃതദേഹം സംസ്കരിച്ചു.
കോഴിക്കോട് ആകാശവാണിയില്‍ അനൗണ്‍സറും ആര്‍ട്ടിസ്റ്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇവിടെ നിന്നാണ് സിനിമാ രംഗത്തേയ്ക്ക് എത്തിയത്. 1986ല്‍ ഹരിഹരന് സംവിധാനം ചെയ്ത പഞ്ചാഗ്നിയാണ് ആദ്യചിത്രം.
തൂവല്‍ കൊട്ടാരം, ഈ പുഴയും കടന്ന് ഉദ്യാന പാലകന്, അനന്തഭദ്രം, മല്ലു സിങ് തുടങ്ങിയ മലയാളം സിനിമകളിലും മണിരത്നത്തിന്റെ കണ്ണത്തില്‍ മുത്തമിട്ടാല്‍, കന്നട ചിത്രമായ സംസ്കാരം എന്നിങ്ങനെ 20 ഓളം സിനിമകളില്‍ ലക്ഷ്മി കൃഷ്ണമൂര്‍ത്തി അഭിനയിച്ചിട്ടുണ്ട്. മധുമോഹന്റെ സീരിയലുകളിലെ നിറസാന്നിധ്യം കൂടിയായിരുന്നു അവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: