കൊച്ചി: മംഗളം ടിവിക്കെതിരേ ആര്‍എസ്എസ് നിയമ നടപടിക്ക്. ഒക്ടോബര്‍ 21 സംപ്രേഷണം ചെയ്ത ടിവി ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ സംഘടനയ്ക്ക് അപകീര്‍ത്തികരമാണെന്നും വാര്‍ത്ത തിരുത്തുകയും യു ട്യബില്നിന്ന് വാര്‍ത്താ ദൃശ്യങ്ങള്‍ പത്തു ദിവസത്തിനകം പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ട് ആര്‍എസ്എസ് പ്രാന്ത പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ അഡ്വ.വി. സജിത്കുമാര്‍ മുഖേന നോട്ടീസ് അയച്ചു.
ഒക്ടോബര്‍ 21ന് ശബരിമല വിഷയത്തില്‍ നടത്തിയ ചര്‍ച്ചയിലെ പരാമര്‍ശങ്ങളാണ് അപകീര്‍ത്തികരമായത്. മലയില്‍ എത്തിയ യുവതി രഹ്ന ഫാത്തിമ, ആര്‍എസ്എസ് ഉടമസ്ഥതയിലുള്ള ജനം ടിവി ജീവനക്കാരന്റെ ഭാര്യയാണ്, മുസ്ലിം മലചവിട്ടിയാല്‍ അതിന്റെ പേരില്‍ വര്‍ഗീയ ലഹളയുണ്ടാക്കുകയായിരുന്നു ലക്ഷ്യം എന്നിങ്ങനെയെല്ലാം ചര്‍ച്ചയില്‍ പരാമര്‍ശിച്ചിരുന്നു. ഇവയെല്ലാം അടിസ്ഥാനരഹിതമാണ്. അപകീര്‍ത്തികരമാണ്.
ടിവിയില്‍ പരിപാടി അവതരിപ്പിച്ച കെ.കെ. സുനില്‍, ചര്‍ച്ച നടത്തിയ പ്രീജിത് രാജ് എന്നയാളിന് ഈ കാര്യങ്ങള്‍ വിളിച്ചു പറയാന്‍ അവസരമുണ്ടാക്കി. ടിവിയുടെ സിഇഒ ആര്. അജിത്കുമാറാണ് ഇതിന് ഉത്തരവാദി. അതിനാല്‍ ഇവരെ മൂന്നു പേരേയും യഥാക്രമം കുറ്റക്കാരാക്കിയാണ് നോട്ടീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: