കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് കേരള സ്റ്റാലിന് ആയി മാറുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന് പിള്ളക്കെതിരെ കള്ളക്കേസെടുത്തു ജയിലിടാന്‍ ശ്രമിക്കുന്നത് ഇതിന്റെ ഭാഗമാണ്. എതിരാളികളെ വെച്ചുപൊറുപ്പിക്കില്ലെന്ന സ്റ്റാലിനിസമാണ് നടപ്പാക്കുന്നത്.
ബിജെപിക്ക് കേരളത്തില്‍ സുവര്‍ണാവസരമാണ് എന്നുപറഞ്ഞതിനെ കലാപാഹ്വാനമായി ചിത്രീകരിക്കുകയാണ്. സിപിഎമ്മിന് കേരളത്തില്‍ സുവര്‍ണാവസരമാണിതെന്ന് പറഞ്ഞ പിബി അംഗം എസ്. രാമചന്ദ്രന് പിള്ളക്കെതിരെ പിണറായി കേസെടുക്കുമോ? മുഖ്യമന്ത്രിക്ക് തന്റേടമുണ്ടെങ്കില്‍ ഇന്ന് കോഴിക്കോട്ടെത്തുന്ന ശ്രീധരന് പിള്ളയെ അറസ്റ്റ് ചെയ്യണമെന്നും കൃഷ്ണദാസ് പറഞ്ഞു.
ശബരിമല ക്ഷേത്രദര്‍ശനത്തിന് പോകുന്ന അയ്യപ്പന്മാര് അതത് സ്റ്റേഷനുകളില്‍ പോലീസ് ക്ലിയറന്‍സ് എടുക്കണമെന്ന് സര്‍ക്കാര്‍ ആലോചിക്കുകയാണ്. ശബരിമല സന്ദര്‍ശിക്കാന്‍ പിണറായിയുടെ വാറോല വേണ്ട. ഒരു അയ്യപ്പഭക്തനും പോലീസ് ക്ലിയറന്‍സ് വാങ്ങാന്‍ തയ്യാറാവില്ല. ശബരിമല ക്ഷേത്രദര്‍ശനം നിയമംമൂലം നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ ചെലവില്‍ ക്ഷേത്രവിരുദ്ധ പ്രചാരണം നടക്കുകയാണ്. എന്നാല്‍ മുഖ്യമന്ത്രി പമ്പ സന്ദര്‍ശിച്ച് അവിടെ തീര്‍ഥാടകര്‍ക്ക് വേണ്ടി ഒരുക്കിയ സൗകര്യങ്ങള്‍ വിലയിരുത്തണം. തീര്‍ഥാടനകാലം അടുത്തിരിക്കെ പമ്പയില്‍ സൗകര്യങ്ങളൊരുക്കുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന്അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ജില്ലാ സെക്രട്ടറി അഡ്വ. കെ.വി. സുധീര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: