ന്യൂദല്‍ഹി: പാചക വാതക വിതരണക്കാരുടെ കമ്മീഷന് കൂട്ടി. എതോടെ ഗ്യാസ് വില രണ്ടു രൂപ കൂടി. സബ്സിഡിയുള്ള 14.2 കിലോ സിലിണ്ടറിന്റെ വില ദല്‍ഹിയില്‍ 505.34 രൂപയില്‍ നിന്ന് 507.42 രൂപയായി.
14.2 കിലോ സിലിണ്ടറിന്റെ കമ്മീഷന് 48.89 രൂപയും 5 കിലോ സിലിണ്ടറിന്റേത് 24.20 രൂപയുമായിരുന്നു. 2017 സപ്തംബറില്‍ നിശ്ചയിച്ച നിരക്ക് വര്‍ധിപ്പിക്കാന്‍ പിന്നീട് തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോഴാണ് നടപ്പാക്കിയത്. കയറ്റിറക്കു കൂലി, ശമ്പളം എന്നിവയടക്കമുള്ള കാര്യങ്ങളിലെ വര്‍ധന കണക്കിലെടുത്താണ് കമ്മീഷന് കൂട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: