പാലക്കാട്: ഷൊര്‍ണൂര്‍ എംഎഎല്‍ പി.കെ. ശശിക്കെതിരെ പരാതി നല്കിയ യുവതിയെ അപമാനിച്ച് മന്ത്രി എ.കെ. ബാലന്. ശശിക്കെതിരായ പാര്‍ട്ടിതല അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് പറഞ്ഞ് പരാതിക്കാരിയായ പെണ്‍കുട്ടി സിപിഎം കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി നല്‍കിയിരുന്നു. ഇതേസംബന്ധിച്ച് ചോദിച്ചപ്പോഴാണ് അന്വേഷണ കമ്മീഷനംഗമായ മന്ത്രി ക്ഷുഭിതനായത്. പരാതിയില്‍ ഇരയുടെ പേരില്ല എന്നും മേല്‍വിലാസമില്ലാത്ത പരാതിക്ക് മറുപടി പറയാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പരാതി നല്കിയ കാര്യം അറിയില്ലെന്നും എ.കെ. ബാലന് പറഞ്ഞു.പരാതിയുടെ പകര്‍പ്പുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ ദേഷ്യപ്പെടുകയായിരുന്നു. ‘എവിടെ? പരാതിയെവിടെ?’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. പരാതിയുടെ പകര്‍പ്പ് കാണിച്ചപ്പോള്‍ ‘ഇതില്‍ പരാതിക്കാരിയുടെ പേരെവിടെ’ എന്നായി.
ലൈംഗികപീഡനപരാതിയില്‍ പരാതിക്കാരിയുടെ പേര് എങ്ങനെ എഴുതുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാന്‍ ബാലന് തയ്യാറായില്ല. പകരം, മേല്‍വിലാസമില്ലാത്ത പരാതിക്ക് മറുപടി നല്‍കാനില്ലെന്നായിരുന്നു പ്രതികരണം. യഥാര്‍ഥ പരാതിയും കൊണ്ടുവന്നാല്‍ പ്രതികരിക്കുമെന്നും അന്വേഷണകമ്മീഷനംഗം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: