നോട്ട് നിരോധനം രണ്ടു വര്‍ഷം പിന്നിട്ടിരിക്കുന്നു. സമ്പദ് വ്യവസ്ഥയെ ഔദ്യോഗികമാക്കാന്‍ (ഫോര്മലൈസേഷന്) കൈക്കൊള്ളുന്ന പ്രധാന തീരുമാനങ്ങളില്‍ സുപ്രധാനമായ ഒന്നായിരുന്നു ഈ നടപടി. ഇന്ത്യയ്ക്കു പുറത്തുള്ള കള്ളപ്പണമായിരുന്നു സര്‍ക്കാരിന്റഎ ആദ്യലക്ഷ്യം. അത്തരം സമ്പത്തുള്ളവര്‍ക്ക് പിഴയൊടുക്കി ഈ പണം ഇന്ത്യയില്‍ മടക്കിക്കൊണ്ടുവരാന്‍ അവസരം നല്കി. അങ്ങനെ ചെയ്യാത്തവര്‍ക്കെതിരെ കള്ളപ്പണ നിയമ പ്രകാരം നടപടി തുടങ്ങി. വിദേശത്ത് അകൗണ്ടുകളും സ്വത്തും ഉള്ളവരുടെ വിശദാംശങ്ങള്‍ സര്‍ക്കാരിന് ലഭിച്ചു. നിയമ ലംഘകര്‍ക്കെതിരെ നടപടി തുടങ്ങി. പ്രത്യക്ഷ, പരോക്ഷ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാനും നികുതിയടിത്തറ വിപുലപ്പെടുത്താനും സാങ്കേതിക വിദ്യ ഉപയോഗിച്ചു.
സമൂഹത്തിലെ ദുര്‍ബലരെ വരെ ഔദ്യോഗിക സമ്പദ് വ്യവസ്ഥയുടെ ഭാഗമാക്കുന്ന സാമ്പത്തിക ഉള്‍പ്പെടുത്തല്‍ (ഫിനാന്‍ഷ്യല്‍ ഇന്ക്ളൂഷന്) ആയിരുന്നു അടുത്ത ശക്തമായ നടപടി. ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി മിക്കവരെയും ബാങ്കിങ് സംവിധാനവുമായി ബന്ധപ്പെടുത്തി. പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ബാങ്ക് അകൗണ്ടുകളിലേക്ക് നേരിട്ട് എത്തുന്നുെണ്ടന്ന് ഉറപ്പാക്കാന്‍ ആധാര്‍ നിയമവും സഹായകമായി. പരോക്ഷ നികുതി നടപടികള്‍ ലളിതമാക്കാന്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) സഹായിച്ചു. നികുതി സംവിധാനത്തെ മറികടക്കുക (അതായത് നികുതി വെട്ടിപ്പ്) എളുപ്പമല്ലാതാക്കി.
കറന്‍സി ഇടപാടുകള്‍
ഇന്ത്യയുടേത് കൈക്കാശിന് (കറന്‍സി നോട്ട്) മേധാവിത്വമുള്ള സമ്പദ് വ്യവസ്ഥയായിരുന്നു. അതിനാല്‍ അജ്ഞാതമായ ഇടപാടുകള്‍ (ഒരു രേഖയുമില്ലാത്ത) ധാരാളം. അത് നിലവിലുള്ള ബാങ്കിങ് സംവിധാനത്തെ മറികടക്കുന്ന (ബൈപ്പാസിങ്ങ്) ഒന്നാണ്. പണം കൈയില്‍ വയ്ക്കുന്നവര്‍ക്ക് നികുതി വെട്ടിപ്പും എളുപ്പമായിരുന്നു. നോട്ട് അസാധുവാക്കിയതോടെ വന്‍തോതില്‍ പണം കൈയില്‍ വച്ചിരുന്നവര്‍ക്ക് അത് ബാങ്കുകളില്‍ നിക്ഷേപിക്കേണ്ടിവന്നു. അങ്ങനെ വന്ന പണം, നിക്ഷേപിച്ചവരെ കണ്ടെത്താന്‍ വഴിതുറന്നു. ഫലമായി 17.42 ലക്ഷം സംശയാസ്പദ അകൗണ്ടുകള്‍ കണ്ടെത്തി ഉടമകളില്‍ നിന്ന് ഓണ്‍ലൈനില്‍ മറുപടി തേടി. നിയമം ലംഘിച്ചവര്‍ നിയമനടപടി നേരിടുകയാണ്. ബാങ്കുകളില്‍ വലിയ തുകകള്‍ എത്തിയതോടെ ബാങ്കുകളുടെ കടം നല്‍കാനുള്ള ശേഷി കൂടി. വന്‍തോതില്‍ പണം മ്യൂച്വല്‍ ഫണ്ടുകളിലേക്കും നിക്ഷേപിച്ചു. ഈ പണമെല്ലാം ഔദ്യോഗിക സമ്പദ് വ്യവസ്ഥയുടെ ഭാഗമായി.
തെറ്റായ വാദങ്ങള്‍
മുഴുവന്‍ പണവും നിക്ഷേപങ്ങളായി ബാങ്കുകളില്‍ തിരിച്ചെത്തിയെന്നും അപ്പോള്‍ കള്ളപ്പണമെവിടെയെന്നുമാണ് ചോദ്യം. നോട്ട് പിടിച്ചെടുക്കുകയായിരുന്നില്ല നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യം. കറന്‍സിയെ (കണക്കില്‍പെടാത്ത) ഔദ്യോഗിക സമ്പദ് വ്യവസ്ഥയുടെ ഭാഗമാക്കുക, അത് പൂഴ്ത്തിവച്ചവരില് നിന്ന് നികുതയീടാക്കുക തുടങ്ങിയവയായിരുന്നു ലക്ഷ്യം. നിലവിലുള്ള സംവിധാനത്തെയാകെ ഇളക്കിമറിച്ച് ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ഇന്ത്യയെ നയിക്കേണ്ടതുണ്ടായിരുന്നു. ഇത് നികുതി വരുമാനം വര്‍ദ്ധിപ്പിച്ചു. നികുതി അടിത്തറ വിപുലമാക്കി.
ഡിജിറ്റൈസേഷന്റെ പ്രതിഫലനം
യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് (യുപിഐ) 2016ലാണ് തുടങ്ങിയത്. രണ്ടുസെറ്റ് മൊബൈല്‍ ഉപയോക്താക്കള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇതു വഴി നടക്കുക. 2016 ഒക്ടോബറില്‍ ഇത്തരം 50 ലക്ഷം ഇടപാടുകളാണ് നടന്നതെങ്കില്‍ 2018 സെപ്തംബര്‍ ആയപ്പോഴക്കേും ഇത് 59,800 കോടി ഇടപാടുകളായി. ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി (ഭീം) ആപ്പ് ഇത്തരം പണമിടപാടുകള്‍ക്കായി വികസിപ്പിച്ചതാണ്. 1.25 കോടി ജനങ്ങള്‍ ഇന്ന് ഭീം ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഭീം ആപ്പു വഴിയുള്ള ഇടപാടുകളുടെ മൂല്യം 2016 സെപ്തംബറില്‍ രണ്ടു ലക്ഷമായിരുന്നു. 2018 സെപ്തംബറില്‍ അത് 7060 കോടിയായി. 2017 ജൂണിലെ കണക്കുപ്രകാരം ഭീം ആപ്പ് വഴിയുള്ള ഇടപാടുകള്‍ മൊത്തം യുപിഐ ഇടപാടുകളുടെ 48 ശതമാനമായി.
റൂപെ കാര്‍ഡുകള്‍ വില്‍പ്പന കേന്ദ്രങ്ങളിലും (പോയന്റ് ഓഫ് െസയില്‍) ഈ വാണിജ്യത്തിലും ഉപയോഗിച്ചു തുടങ്ങി. നോട്ട് അസാധുവാക്കലിനു മുന്‍പ് റൂപെ കാര്‍ഡ് വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ വെറും 800 കോടിയായിരുന്നു. 2018 സെപ്തംബറില്‍ 5,730 കോടിയിടപാടുകളായി, മുന്നൂറു കോടിയുടെ സാമ്പത്തിക ഇടപാടുകള്‍ 2,700 കോടിയുടേതായി വര്‍ദ്ധിച്ചു. ഇന്ന് ഇന്ത്യ സ്വന്തമായി വികസിപ്പിച്ച പണമിടപാട് സംവിധാനമായ യുപിഐയിലേക്കും റൂപെ കാര്‍ഡിലേക്കും ജനങ്ങള്‍ മാറിയതോടെ വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ക്ക് വിപണികളിലെ പങ്കുതന്നെ കുറഞ്ഞിരിക്കുന്നു. യുപിഐ, റൂപെ കാര്‍ഡുകളുടെ വിപണിയിലെ പങ്ക് 65 ശതമാനമായി കൂടി.
പ്രത്യക്ഷ നികുതി കൂടി
വ്യക്തിഗത ആദായ നികുതി വരുമാനത്തില്‍ നോട്ട് അസാധുവാക്കലിന്റെ പ്രതിഫലനം വ്യക്തമാണ്. 2018-2019 ല്‍ വ്യക്തിഗത ആദായ നികുതി വരുമാനം വളരെക്കൂടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 20.2 ശതമാനം വര്‍ദ്ധന. കോര്‍പ്പറേറ്റ് നികുതി വരുമാനത്തില്‍ പോലും 19.5 ശതമാനം വര്‍ദ്ധനയാണ്.
നോട്ട് അസാധുവാക്കലിന് രണ്ടു വര്‍ഷം മുന്‍പ് മുതല്‍ പ്രത്യക്ഷ നികുതി വരുമാനത്തില്‍ യഥാക്രമം 6.6 ശതമാനവും ഒന്‍പതു ശതമാനവുമായിരുന്നു വര്‍ദ്ധന. നോട്ട് അസാധുവാക്കലിനു ശേഷം ഇത് 14.6 ശതമാനവും 2017-2018 ല്‍ 18 ശതമാനവുമായി വര്‍ദ്ധിച്ചു. 2017-18 ല്‍ ഫയല്‍ ചെയ്ത നികുതി റിട്ടേണുകള്‍ 6.86 കോടിയായി, മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം വര്‍ദ്ധന. ഈ വര്‍ഷം സെപ്തംബര്‍ 31 വരെയായി 5.99 കോടിയാളുകള്‍ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്തു കഴിഞ്ഞു. മുന്‍ വര്‍ഷം ഇതേ സമയത്തില്‍ നിന്ന് 54.33 ശതമാനം വര്‍ദ്ധന. ഈ വര്‍ഷം പുതുതായി 86.35 ലക്ഷം പേരാണ് റിട്ടേണുകള്‍ ഫയല്‍ ചെയ്തത്. 2014 മെയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്ത് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ എണ്ണം 3.8 കോടിയായിരുന്നു. മോദി സര്‍ക്കാര്‍ വന്ന ആദ്യ വര്‍ഷം തന്നെ ഇവരുടെ എണ്ണം 6.86 കോടിയായി വര്‍ദ്ധിച്ചു.
പരോക്ഷ നികുതിയിലെ വര്‍ദ്ധന
ജിഎസ്ടിയും നോട്ട് അസാധുവാക്കലും കറന്സിയിടപാട് വലിയ തോതില്‍ കുറച്ചു. ഡിജിറ്റല്‍ ഇടപാടുകളിലുള്ള വര്‍ദ്ധന പ്രത്യക്ഷമാണ്. ഇങ്ങനെ സമ്പദ് വ്യവസ്ഥ ഔപചാരികമായതോടെ നികുതി ദാതാക്കളുടെ അടിത്തറ വിപുലമായി, 64 ലക്ഷത്തില്‍ നിന്ന് (ജിഎസ്ടിക്കു മുന്‍പ്) 120 ലക്ഷമായി. ചരക്ക്, സേവനങ്ങള്‍ നികുതി ശൃംഖലയുടെ ഭാഗമാകുന്നത് വര്‍ദ്ധിച്ചു. ഇതുവഴി പരോക്ഷ നികുതി വരുമാനം കൂടി. ഇത് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഗുണകരമായി. ഓരോ സംസ്ഥാനത്തിനും ജിഎസ്ടി നടപ്പാക്കിയ ശേഷം നികുതിയീടാക്കുന്നതില്‍ പ്രതിവര്‍ഷം 14 ശതമാനം നിര്‍ബന്ധിത വര്‍ദ്ധയുണ്ടായി. നികുതിയടക്കുന്നവര്‍ അവരുടെ വിറ്റുവരവ് വെൡപ്പെടുത്തണമെന്ന വ്യവസ്ഥ പരോക്ഷ നികുതി വരുമാനത്തില്‍ പ്രതിഫലിച്ചുവെന്നു മാത്രമല്ല ഇതില്‍ നിന്ന് ലഭിക്കുന്ന ആദായ നികുതി അസസ്മെന്റില്‍ വെളിപ്പെടുത്തുമെന്നും ഉറപ്പായി.
2014-15ല്‍ പരോക്ഷ നികുതിയും മൊത്തം ആഭ്യന്തര ഉല്‍പ്പാദനവും തമ്മിലുള്ള അനുപാതം 4.4 ശതമാനമായിരുന്നു. ചരക്ക് സേവന നികുതി വന്ന ശേഷം ഇത് 5.4 ശതമാനമായി. ചെറുകിട നികുതി ദായകര്‍ക്ക് പ്രതിവര്‍ഷം 97,000 കോടിയുടെയും ചരക്ക് സേവന നികുതി ദാതാക്കള്‍ക്ക് 80,000 കോടിയുടെയും വാര്‍ഷി ഇളവുകള്‍ നല്‍കിയിട്ടും നികുതി വരുമാനം കൂടി. പ്രത്യക്ഷ, പരോക്ഷ നികുതി നിരക്കുകള്‍ കുറച്ചിട്ടും നികുതി വരുമാനം കൂടുകയാണ് ഉണ്ടായത്. നികുതിയടിത്തറ വിപുലമാക്കി. ചരക്ക് സേവന നികുതി വരും മുന്‍പ് 31 ശതമാനം നികുതി ചുമത്തിയിരുന്ന 334 ഇനങ്ങളുടെ നികുതി ജിഎസ്ടി വന്ന ശേഷം കുറയുകയാണ് ഉണ്ടായത്.
ഈ വിഭവങ്ങള്‍ (പണം) മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും സാമൂഹ്യ മേഖലയ്ക്കും ഗ്രാമീണ ഇന്ത്യയ്ക്കുമാണ് കേന്ദ്രം വിനിയോഗിച്ചത്. അല്ലാതെ നമുക്കെങ്ങനെ ഓരോ ഗ്രാമത്തെയും റോഡുവഴി ബന്ധിപ്പിക്കുന്നതും ഓരോ വീട്ടിലും വൈദ്യുതി എത്തിക്കുന്നതും 92 ശതമാനം ഗ്രാമീണ മേഖലകളിലും ശുചിത്വ സൗകര്യങ്ങള്‍ എത്തിക്കുന്നതും ആവാസ് യോജന വിജയിപ്പിക്കുന്നതും പാവപ്പെട്ട എട്ടു കോടി കുടുംബങ്ങള്‍ക്ക് സൗജന്യമായി പാചക വാതകം എത്തിക്കുന്നതും യാഥാര്‍ഥ്യമാക്കാന്‍ കഴിയും.
ആയുഷ്മാന്‍ ഭാരതില്‍ (ഓരോ കടുംബത്തിനും പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപ വരെ ചികിത്സാ ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്ന പദ്ധതി) പത്തു കോടി കുടുംബങ്ങളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭക്ഷ്യ സബ്സിഡിക്ക് നല്‍കുന്നത് 1,62,000 കോടി രൂപയാണ്. കര്‍ഷകര്‍ക്കുള്ള കുറഞ്ഞ താങ്ങുവിലയില്‍ 50 ശതമാനം വര്‍ദ്ധനയാണ് വരുത്തിയത്. വിജയകരമായ വിള ഇന്‍ഷുറന്‍സ് പദ്ധതിക്കും 50 ശതമാനം വര്‍ദ്ധന നല്കി. സമ്പദ് വ്യവസ്ഥ ഔപചാരികമായതിനാലാണ് 13 കോടി സംരംഭകര്‍ക്ക് മുദ്രാ വായ്പ്പകള്‍ നല്‍കാനായത്. ആഴ്ചകള്‍ക്കുള്ളിലാണ് ഏഴാം ശമ്പളക്കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കിയത്. ഒരു റാങ്ക് ഒരു പെന്‍ഷനും നടപ്പാക്കി. സമ്പദ് വ്യവസ്ഥ കൂടുതല്‍ ഔപചാരികമാകുന്നതോടെ വരുമാനം കൂടും, പാവപ്പെട്ടവര്‍ക്ക് വേണ്ടി ഉപയോഗിക്കാനുള്ള വിഭവവും (പണം) വര്‍ദ്ധിക്കും, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടും, ജനങ്ങള്‍ക്ക് മികച്ച ഗുണനിലവാരമുള്ള ജീവിതവും ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: