തിരുവനന്തപുരം: ബന്ധുനിയമനക്കേസില്‍ ഇ.പി. ജയരാജന് നല്‍കാത്ത ഇളവ് മന്ത്രി കെ.ടി. ജലീലിന് നല്‍കുന്നതെന്തിനെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ചട്ടലംഘനം നടത്തി ബന്ധുവിനെ നിയമിച്ച് സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രി ജലീലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെന്നും ചെന്നിത്തല പറഞ്ഞു.
സ്വജനപക്ഷപാതമാണ് മന്ത്രി നടത്തിയത്. 1988 ലെ അഴിമതി നിരോധന നിയമം 13(1) പ്രകാരം കുറ്റക്കാരനാണ് ജലീല്‍. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് തന്നെ കുറ്റസമ്മതമാണ്.
ശബരിമലയുടെ പവിത്രതയും സമാധാനവും ശാന്തിയും കാത്തു സൂക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: