ഇരിട്ടി: പ്രധാനമന്ത്രി സഡക് യോജന പദ്ധതിപ്രകാരം 2007-08 കാലഘട്ടത്തില്‍ പണി തീര്‍ത്ത പാല-നെല്ല്യാട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ബിജെപി മുഴക്കുന്ന് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. 2.730 കിലോമീറ്റര്‍ ദൂരം വരുന്ന റോഡ് രണ്ട് വര്‍ഷത്തിലധികമായി പൊട്ടിപൊളിഞ്ഞ് കാല്‍നടയാത്ര പോലും പറ്റാതായിരിക്കുകയാണ്. ആറളം, പാല ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലേക്കും ഹരിജന്‍ കോളനിയിലേക്കും ഉള്‍പ്പെടെ നിരവധി പേര് ഉപയോഗിക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം അധികൃതര്‍ അവഗണിക്കുകയാണ്. റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നിട്ടറങ്ങുമെന്ന് യോഗം മുന്നറിയിപ്പ് നല്കി. പ്രസിഡന്റ് വി.മുരളീധരന്, സെക്രട്ടറി എന്‍.സുരേഷ്, എം.ഹരിദാസ്, ആര്.പി.പത്മനാഭന്, എന്‍.വി.ഗിരീഷ്, കെ.കെ.ഉമേശന്, എം.വിനീത എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: