മയ്യില്‍: സ്വര്‍ഗ്ഗീയ കെ.ജി.മാര്‍ജിയുടെ സ്മരണാര്‍ത്ഥം പാവന്നൂരില്‍ പണികഴിപ്പിച്ച മാരാര്‍ജി സ്മൃതി മന്ദിരം ഡിസംബര്‍ രണ്ടാം വാരം ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി പാവന്നൂര്‍ എഎല്‍പി സ്കൂളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണയോഗം ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ പി.സജീവന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ.നാരായണന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ഉപാദ്ധ്യക്ഷ ആനിയമ്മ രാജേന്ദ്രന്, മണ്ഡലം ജനറല്‍ സെക്രട്ടറി രവീന്ദ്രന് കടമ്പേരി, ബേബി സുനാഗര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സി.വി.മോഹനന് സ്വാഗതവും വി.പ്രവീണ്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി: രവീന്ദ്രനാഥ് ചേലേരി, പി.കൃഷ്ണന് പാവന്നൂര്‍, പി.സജീവന് മാസ്റ്റര്‍, എം.കെ.പുരുഷോത്തമന് മാസ്റ്റര്‍-രക്ഷാധികാരിമാര്‍, ടി.ശിവദാസന്‍-ചെയര്മാന്, സി.കെ.ശ്രീധരന്, ബേബിസുനാഗര്‍-വൈസ് ചെയര്മാന്മാര്, പി.ദാമോദരന്‍-ജനറല്‍ കണ്‍വീനര്‍, എ.കെ.ഗോപാലന്-ജോയന്റ് കണ്‍വീനര്‍, കെ.കെ.നാരായണന്, സി.വി.മോഹനന്, ഗണേഷ് വെള്ളിക്കീല്‍, കെ.പി.മധു പാവന്നൂര്‍, വി.പ്രവീണ്‍, എം.ഉണ്ണികൃഷ്ണന്-കണ്‍വീനര്‍മാര്‍ എന്നിവരടങ്ങിയ 201 അംഗ സംഘാടസമിതി രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: