തിരുവനന്തപുരം : ബ്രൂവറിക്കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അന്വേഷണം ആവശ്യമില്ലെന്ന് ഗവര്‍ണര്‍ പി. സദാശിവം. ബ്രൂവറി വിഷയത്തില്‍ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണറെ കണ്ട് കത്ത് നല്‍കിയിരുന്നു. ഇത് തള്ളുകയായിരുന്നു.
കേസിലെ ഹൈക്കോടതി വിധി പരിഗണിക്കുമ്പോള്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തലയുടെ ആവശ്യം ഗവര്‍ണര്‍ തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: