ചാരുംമൂട് (ആലപ്പുഴ): ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരെ ഒന്‍പത് മുതല്‍ അയ്യപ്പജ്യോതി രഥയാത്ര നടത്തും. പന്തളം കൊട്ടാരവും ക്ഷേത്രാചാര സംരക്ഷണ സമിതിയും വിവിധ ഹൈന്ദവ സംഘടനകളും സംയുക്തമായി നടത്തുന്ന 12ന് സമാപിക്കും.
കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലൂടെയാണ് യാത്ര. ഒമ്പതിന് രാവിലെ എട്ടിന് റാന്നി പെരുനാട് കക്കാട്ട് കോയിക്കല്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്ന് യാത്ര തുടങ്ങും. 12ന് വൈകിട്ട് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ സമാപിക്കും. ആദ്യ ദിവസം മാടമണ്‍, ചെറുകാവ്, തോട്ടമണ്‍കാവ്, റാന്നി ടൗണ്‍, മക്കപ്പുഴ, പ്ലാച്ചേരി, മുക്കട, എരുമേലി, വരിക്കത്തോട്, ചിറക്കടവ് മൂന്നാം മൈല്‍, ചെറുവള്ളി ക്ഷേത്രം, ചിറക്കടവ്, പൊന്‍കുന്നം, കൊടുങ്ങൂര്‍, പുളിക്കല്‍കവല, പാമ്പാടി, വെള്ളൂര്‍, മണര്‍കാട് ക്ഷേത്രം, അമയന്നൂര്‍, അയര്‍ക്കുന്നം, കിടങ്ങൂര്‍ വഴി ഏറ്റുമാനൂരില്‍ സമാപിക്കും.
രണ്ടാം ദിവസം ഏറ്റുമാനൂരില്‍ നിന്ന് തുടങ്ങി കുമാരനല്ലൂര്‍, നാഗമ്പടം ശിവക്ഷേത്രം, തിരുനക്കര, പള്ളിപ്പുറത്ത്കാവ്, പൊന്‍കുന്നത്ത്കാവ്, പാക്കില്‍ ശാസ്താക്ഷേത്രം, വാഴപ്പള്ളി, പെരുന്നതൃക്കണ്ണപുരം, തിരുവല്ല മുത്തൂര്‍ ആല്‍ത്തറ, ശ്രീവല്ലഭക്ഷേത്രം, പൊടിയാടി ജങ്ഷന്‍, ചക്കുളത്ത്കാവ്, തകഴി ധര്‍മശാസ്താക്ഷേത്രം, അമ്പലപ്പുഴ, പുറക്കാട്, ഹരിപ്പാട്, നങ്ങ്യാര്‍കുളങ്ങര, തട്ടാരമ്പലം സരസ്വതിക്ഷേത്രം, കണ്ടിയൂര്‍ മഹാദേവക്ഷേത്രം, മാവേലിക്കര ശ്രീകൃഷ്ണക്ഷേത്രം, കാട്ടുവള്ളില്‍ ശ്രീധര്‍മശാസ്താക്ഷേത്രം എന്നിവിടങ്ങളിലൂടെ സമാപിച്ച് ചെട്ടിക്കുളങ്ങരയില്‍ സമാപിക്കും
മൂന്നാം ദിവസം കായംകുളം പുതിയിടം, ഓച്ചിറ, കുറക്കാവ്, ചെറുമണ്ണില്‍, വെട്ടിക്കോട്, മുതുക്കാട്ടുകര ദേവിക്ഷേത്രം, പടനിലം, നൂറനാട്, പെരിങ്ങനാട് തൃച്ചേന്ദമംഗലം, അടൂര്‍ പാര്‍ഥസാരഥി ക്ഷേത്രം, ഏഴംകുളം ദേവിക്ഷേത്രം, ഏനാത്ത്, പട്ടാഴി, താമരക്കുടി, മൈലം വഴി കൊട്ടാരക്കരയില്‍ സമാപിക്കും.
അവസാന ദിവസം വട്ടിക്കവല, കുന്നിക്കോട്, ആവണീശ്വരം, പത്തനാപുരം, കലഞ്ഞൂര്‍ മഹാദേവക്ഷേത്രം, കൂടല്‍ ദേവി ക്ഷേത്രം, കോന്നിമഠത്തില്‍ക്കാവ്, ഇളകൊള്ളൂര്‍ ശിവക്ഷേത്രം, ഇളകൊള്ളൂര്‍ മഹാവിഷ്ണു ക്ഷേത്രം, പുളിമുക്ക്, കുമ്പഴ, പത്തനംതിട്ട, ഓമല്ലൂര്‍, കൈപ്പട്ടൂര്‍, തട്ടഒരിപ്പുറം, പെരുമ്പുളിക്കല്‍, കുരമ്പാല, മെഡിക്കല്‍ മിഷന്‍ ജങ്ഷന്‍, പന്തളം നവരാത്രിമണ്ഡപം, മണികണ്ഠനാല്‍ത്തറയിലെത്തി വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: