ബെംഗളൂരു: കര്ണാടകയിലെ ശിവമോഗ പാര്ലമെന്റ് മണ്ഡലം ബിജെപി നിലനിര്ത്തി. ഇവിടെ ബിജെപി സംസ്ഥാന അധ്യക്ഷന് ബി.എസ്. യെദ്യൂരപ്പയുടെ മകന് ബി.വൈ. രാഘവേന്ദ്ര 47,000 വോട്ടുകള്ക്ക് ജയിച്ചു.
സംസ്ഥാനത്തെ രണ്ട് നിയമസഭാ സീറ്റും രണ്ടു ലോക്സഭാ സീറ്റും കോണ്ഗ്രസ്-ദള് സഖ്യത്തിന്. ബെല്ലാരി ലോക്സഭാ സീറ്റില് കോണ്ഗ്രസിലെ ഉഗ്രപ്പയും മാണ്ഡ്യയില് ദളിലെ എല്.ആര്. ശിവരാമ ഗൗഡയും വിജയിച്ചു.
രാമനഗര നിയമസഭാ സീറ്റില് മുഖ്യമന്ത്രിയും ദള് നേതാവുമായ കുമാരസ്വാമിയുടെ ഭാര്യ അനിതയും ജമഖണ്ഡി നിയമസഭാ സീറ്റില് കോണ്ഗ്രസിലെ ന്യാമഗൗഡയയും വിജയിച്ചു. ദള് കോട്ടയായ മാണ്ഡ്യയില് ബിജെപി സ്ഥാനാര്ഥിക്ക് രണ്ടു ലക്ഷത്തിലേറെ വോട്ടുകള് ലഭിച്ചത് വലിയ നേട്ടമായി വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: