അയ്യപ്പദേവാ
നിന് നാമോച്ചാരണ മാത്രയില്‍
ഉന്മേഷോര്ജ്ജം പ്രവഹിക്കുന്നു;
നിന് ദിവ്യ ദര്‍ശനാനുഭൂതിയില്‍
മരുഭൂമി സമാനമീ
ജീവിതയാത്രയില്‍,
മനസ്സകത്തളമാകെ
മരുപ്പച്ചയാകുന്നു.
ജന്മപുണ്യം സ്വായത്തമാക്കുവാന്‍
നന്മ ചെയ്യാനൊരുക്കുന്നു നീയെന്നും
മനമകത്തെ ദുഷ്ചിന്തയൊക്കെയും
തൂത്തകറ്റാനും
തുമ്പമകറ്റാനും
തുണയായിരിക്കണെ
ശക്തിദായക ഹരിഹരപുത്രാ
നിത്യബ്രഹ്മചാരിയാം ദേവാ.
കാനനശൃംഗത്തിലധിവസിക്കും
കനക വിഗ്രഹ ദേവരൂപം നീ
കാണിക്കയര്പ്പിച്ചിടട്ടെ ഞാന്‍
കാണെക്കാണെ തൊഴുതിടട്ടെ!
കണ്ടാലും കണ്ടാലും മതിവരാത്ത
അഭൗമ ചേതനാ പ്രവാഹമേ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: