Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വാക്കുകള്‍ പാഴാക്കുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2018, 01:46 am IST
in Vicharam

പത്രപ്രവര്‍ത്തകര്‍ സ്ഥാനത്തും അസ്ഥാനത്തും ചില സ്ഥിരം പ്രയോഗങ്ങള്‍ കാണാം. ”ഗോശ്രീപാലം വഴി നിലവില്‍ 60 ബസ് സര്‍വ്വീസുകളാണുള്ളത്. ഇവ നിലവില്‍ നഗരത്തില്‍ പ്രവേശിക്കുന്നില്ല. നിലവില്‍ ഹൈക്കോര്‍ട്ടുവരെയുള്ള സര്‍വ്വീസ് നഗരത്തിലേക്ക് നീട്ടണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. നിലവിലുള്ള സ്ഥിതി തുടര്‍ന്നാല്‍ യാത്രക്ലേശം അതിരൂക്ഷമാകും.”

എന്തിനാണ് ‘നിലവില്‍’- ഇങ്ങനെ ആവര്‍ത്തിക്കുന്നത്? ആദ്യത്തെ മൂന്ന് നിലവിലുകളും ഒഴിവാക്കാം. ”ജനസമ്പര്‍ക്കപരിപാടിയില്‍ ലഭിച്ച പരാതിയിന്മേല്‍ നടപടി തുടങ്ങി.”-

‘പരാതികളില്‍’- എന്നു മതിയെങ്കിലും ‘മേല്‍’- ചേര്‍ത്താലെ ചിലര്‍ക്ക് തൃപ്തിയാകൂ. ”ദുരിതാശ്വാസത്തിനുള്ള 1000 അപേക്ഷകളിന്മേല്‍ ഇനിയും തീരുമാനമായിട്ടില്ല.”-

”പൗരാവകാശത്തിന്മേലുള്ള നാലു ഹര്‍ജികളിന്മേല്‍ വ്യാഴാഴ്ച വാദം കേള്‍ക്കും.”-‘മേല്‍’- ശീലമായവരുടെ വാക്യങ്ങളാണിവ.

”ഇവിടെ സിഗ്നല്‍ സംവിധാനം സ്ഥാപിക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തില്‍ ഏറെ പഴക്കമുണ്ടെങ്കിലും നാളിതുവരെ ഇക്കാര്യത്തില്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല.”-”ഒരു മന്ത്രിയെങ്കിലും നാളിതുവരെ ഈ പ്രദേശം സന്ദര്‍ശിച്ചിട്ടില്ല.”നിലവില്‍ പോലെയൊരു ശീലമാണിതും. ആവശ്യമില്ലാത്തിടത്തും ‘ഇതുവരെ’- മതിയാകുന്നിടത്തുമെല്ലാം ‘നാളിതുവരെ’- യെ കാണാം. ഇതിന് കടുപ്പം കൂട്ടി ‘മണിക്കൂറിതുവരെ’,- ‘മിനിട്ടിതുവരെ’- എന്നെല്ലാം പ്രയോഗിക്കാവുന്നതാണ്. 

”ആദ്യമായാണ് ഞാന്‍ ആ സ്ഥലം കാണുന്നത്”.- എന്നെഴുതിയാല്‍ തൃപ്തിയാകാത്തവരുണ്ട്. ‘ഇതാദ്യമായാണ്’- എന്നേ അവരെഴുതൂ.  ”കേരളം ഇത്രയേറെ മെഡല്‍ നേടുന്നത് ഇതാദ്യമായാണ്.”-”ഇതാദ്യമായാണ് ഒരു സ്വതന്ത്രസ്ഥാനാര്‍ത്ഥി ഈ മണ്ഡലത്തില്‍ ജയിക്കുന്നത്.”-ഈ വാക്യങ്ങളില്‍ ‘ആദ്യമായാണ്’- എന്ന് മതി. പക്ഷേ എത് ആദ്യവും ഇപ്പോള്‍ ‘ഇതാദ്യ’-മാണ്. 

”അന്നേ ദിവസം ഉച്ചയ്‌ക്ക് ശേഷം അവാര്‍ഡ് ജേതാക്കള്‍ക്ക് സ്വീകരണമുണ്ടായിരിക്കും.”- ‘അന്ന്’ മതി. അതു വലിച്ചു നീട്ടി ‘അന്നേദിവസം’- എന്നാക്കുന്നതും പലര്‍ക്കും ശീലമായിപ്പോയി. ”കേരളത്തെ സംബന്ധിച്ചിടത്തോളം സൗരോര്‍ജ്ജ പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്.””പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അണികളുടെ വികാരം  കണക്കിലെടുത്തേ മതിയാകൂ.”-രണ്ടു വാക്യങ്ങളില്‍ നിന്നും ‘സംബന്ധിച്ചിടത്തോളം’- ഒഴിവാക്കാം. 

”കേരളത്തില്‍ സൗരോര്‍ജ്ജ പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്.”- ”പാര്‍ട്ടിക്ക് അണികളുടെ വികാരം കണക്കിലെടുത്തേ മതിയാകൂ.”- ശ്രോതാക്കളുടെ ക്ഷമപരീക്ഷിക്കുന്ന ചില പ്രഭാഷകര്‍ക്ക് പ്രീയപ്പെട്ട പ്രയോഗമാണ് ‘സംബന്ധിച്ചിടത്തോളം’.- 

”ചങ്ങമ്പുഴയെ സംബന്ധിച്ചിടത്തോളം പറയുകയാണെങ്കില്‍ പ്രേമത്തിന്റെ ഭിന്ന ഭാവങ്ങളെല്ലാം അഭിരമിച്ചിരുന്ന ഒരു കവിയായിരുന്നു അദ്ദേഹം. ഈ ഒരു സവിശേഷതയാണ് എന്നെ സംബന്ധിച്ചിടത്തോളം…”- വാക്കുകള്‍ ധൂര്‍ത്തടിക്കുന്നവരാണ് നമ്മുടെ പല എഴുത്തുകാരും പ്രഭാഷകരും. വാക്യങ്ങളിലെ ആവശ്യമില്ലാത്ത പദങ്ങള്‍ ആശയം ദുര്‍ബലവും അവ്യക്തവുമാക്കുമെന്ന് അറിയുന്നില്ല. 

വാര്‍ത്തയില്‍ നിന്ന്:

”മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയിലേക്ക് പരിഗണിക്കുന്നതിനായി ഇതുവരെ ലഭിച്ചിട്ടുള്ള ഏഴായിരത്തോളം പരാതികളിന്മേല്‍ വിവിധ വകുപ്പുകള്‍ വഴി നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായി ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.”-

വേണ്ടാത്ത വാക്കുകള്‍ ഒഴിവാക്കിയാല്‍:

”മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയിലേക്ക് ലഭിച്ച ഏഴായിരത്തോളം പരാതികളില്‍ നടപടിയെടുത്തതായി അധികൃതര്‍ അറിയിച്ചു.’-‘-

മുഖപ്രസംഗത്തില്‍ നിന്ന്:

”രാഷ്‌ട്രീയം തൊഴിലാക്കിയവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരുന്നു എന്ന വസ്തുത പ്രത്യേകിച്ച് എടുത്തു പറയേണ്ടതില്ല.”-പിന്നെ എന്തിനാണ് ‘എടുത്തു’-പറയുന്നത്?

ഈ വാക്യത്തില്‍ ‘വര്‍ദ്ധിച്ചുവരുന്നു’- എന്നതിന് ശേഷമുള്ള ഭാഗം ആവശ്യമില്ല. ചേര്‍ത്തേ മതിയാകൂ എങ്കില്‍ ‘പ്രത്യേകിച്ച്’,- ‘എടുത്തു’- എന്നിവയില്‍ ഒന്ന് മതി.  ”കേരളത്തിലെ പൊതുവിതരണ സംവിധാനത്തിന്റെ നട്ടെല്ലാണ് റേഷന്‍ സമ്പ്രദായം എന്ന കാര്യത്തില്‍ ആര്‍ക്കും  തര്‍ക്കമുണ്ടാകാന്‍ ഇടയില്ല.” ‘റേഷന്‍ സമ്പ്രദായം’- എന്നതിന് ശേഷമുള്ള വാക്കുകള്‍ ഒഴിവാക്കാം. 

പിന്‍കുറിപ്പ്: 

പത്രഭാഷയിലാക്കുക: ‘ഒരാഴ്ചത്തെ പരിശീലനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.’- ‘ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിശീലനപരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും.’ 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.