Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കൂട്ടുത്തരവാദിത്തം കെട്ടുപൊട്ടുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2018, 09:53 pm IST
in Vicharam

പുതുകേരളമോ നവകേരളമോ നിര്‍മിക്കാനുള്ള തിരക്കിലാണ് മുഖ്യമന്ത്രി പിണറായി വജയന്‍. നവകേരളത്തില്‍ ജനങ്ങള്‍ ഐക്യത്തോടെ വര്‍ത്തിക്കണമെന്ന നിര്‍ബന്ധമൊന്നും പിണറായി വിജയനില്ല. ഞാനും എന്റെ ഭാര്യയും ഒരു സ്വര്‍ണപ്പണിക്കാരനും മാത്രം മതിയെന്ന ഭാവത്തിലാണദ്ദേഹം. സഹായത്തിന് മന്ത്രിസഭപോലും വേണമെന്നില്ല. മന്ത്രിമാരോരോന്നും ഓരോ തീരുമാനങ്ങളെടുക്കും. മുഖ്യമന്ത്രിയെടുക്കുന്ന തീരുമാനങ്ങള്‍ വേറെയും.

മന്ത്രിമാരെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയെ മന്ത്രിമാരും വിശ്വസിക്കണമെന്നാണ് വയ്‌പ്. അങ്ങനെവരുമ്പോഴാണ് കൂട്ടുത്തരവാദിത്തം ഉണ്ടാകുന്നത്. ഇടത് ഭരണത്തില്‍ അതില്ലെന്ന് തെളിയിച്ച നിമിഷങ്ങള്‍ നിരവധി. മന്ത്രിമാരെ പരസ്യമായിപ്പോലും വിമര്‍ശിക്കുന്നതിനാല്‍ മുഖ്യമന്ത്രിയോടുള്ള നീരസം ചിലരെങ്കിലും പ്രകടിപ്പിച്ചിട്ടുണ്ട്. പഴയ ശൈലിയില്‍ വിജയേട്ടാ എന്ന് വിളിച്ച മന്ത്രിയെ രൂക്ഷമായ നോട്ടത്തോടെ അത് വേണ്ടെന്ന് വിലക്കിയത് ഭരണാരംഭത്തിലാണ്. സിഎം എന്ന് അഭിസംബോധന ചെയ്താല്‍ മതിയെന്ന നിര്‍ദ്ദേശവും.

ധനകാര്യമന്ത്രി തോമസ് ഐസക്കും മുഖ്യമന്ത്രിയും തമ്മിലുള്ള നീരസം ഇരുവരും മറച്ചുവയ്‌ക്കുന്നില്ല. ധനകാര്യവിദഗ്ധനായ താനുള്ളപ്പോള്‍ സര്‍ക്കാരിനെന്തിന് ധനകാര്യ ഉപദോഷ്ടാവെന്ന ഡോ. ഐസക്കിന്റെ സംശയം കാതലുള്ളതാണല്ലൊ. അന്നു തുടങ്ങി മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മിലുള്ള വടംവലി. പല പദ്ധതികള്‍ക്കും കുടുംബാസൂത്രണം നടപ്പാക്കാന്‍ ധനമന്ത്രിയെ പ്രേരിപ്പിച്ചതിന്റെ കാരണവും അതുതന്നെ. 

മുഖ്യമന്ത്രി രണ്ടുതവണ അമേരിക്കന്‍ യാത്ര നടത്തി. സ്വാഭാവികമായും മുതിര്‍ന്ന മന്ത്രിമാര്‍ക്കാര്‍ക്കെങ്കിലും ചുമതല കൈമാറുന്നതാണ് പാരമ്പര്യം. പക്ഷേ പിണറായി വിജയന് പകരം ചുമതല ഭാഗികമായി ലഭിച്ചത് ഇ.പി. ജയരാജന്. സ്വാഭാവികമായും മുതിര്‍ന്ന മന്ത്രിമാര്‍ക്കുള്ള അസംതൃപ്തി ഊഹിക്കാവുന്നതേയുള്ളൂ. പാര്‍ട്ടി അച്ചടക്കമെന്ന കോടാലിയെ ഭയന്ന് പരസ്യമായി പ്രതികരിച്ചില്ലെന്ന് മാത്രം. ബ്രൂവറി കോഴ സംഭവത്തില്‍ പാര്‍ട്ടിയും എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും പിടിച്ചുനില്‍ക്കാന്‍ കഠിന പ്രയത്‌നങ്ങള്‍ നടത്തുന്നതിനിടയില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഏറെ കുഴപ്പങ്ങളുണ്ടാക്കി. മന്ത്രിയുടെ തീരുമാനം സംശയമുള്ളതെന്ന് ബോധ്യപ്പെടുംവിധം ലൈസന്‍സുകള്‍ റദ്ദാക്കുന്ന തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു.

ശബരിമല പ്രശ്‌നത്തില്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്ന അഭിപ്രായം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുണ്ടായിരുന്നു. അത് പരസ്യമായി പറയുകയും ചെയ്തു. ദേവസ്വം ബോര്‍ഡാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും അവരുടെ നിലപാടിനൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്നും ദേവസ്വംമന്ത്രി വ്യക്തമാക്കിയതാണ്. ആക്ടിവിസ്റ്റുകേളാട് സ്ത്രീകള്‍ക്ക് ശബരിമലയില്‍ സംരക്ഷണം നല്‍കില്ലെന്നു പറഞ്ഞ മന്ത്രിക്ക് മാറ്റി പറയാന്‍ 24 മണിക്കൂറുകള്‍പോലും വേണ്ടിവന്നില്ല. മുഖ്യമന്ത്രിയുടെ വിരട്ടലിന്റെ ഫലമാണിതെന്നത് പരസ്യമായ രഹസ്യമാണ്.

പലകാര്യത്തിലും സ്വതന്ത്രവും വ്യത്യസ്തവുമായ അഭിപ്രായ പ്രകടനം നടത്തുന്ന മന്ത്രിയാണ് ജി. സുധാകരന്‍. അഴിമതിക്കാരനല്ലെന്ന പേരുദോഷമുള്ള സുധാകരനെ മുഖ്യമന്ത്രി നിരന്തരം തിരുത്തിക്കൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മന്ത്രി സുധാകരന്‍ നല്‍കിയ സസ്‌പെന്‍ഷന്‍ ഉത്തരവ് മുഖ്യമന്ത്രി തിരുത്തിയത്. സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് സംഘടനാ നേതാവടക്കം മൂന്നുപേര്‍ക്കെതിരെയായിരുന്നു മന്ത്രി ജി. സുധാകരന്റെ ഉത്തരവ്. സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനിലെ ക്രമം തെറ്റിയ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍ നടപടി. കോര്‍പ്പറേഷന്റെ ഫിനാന്‍സ് മാനേജരെയും മാനേജിംഗ് ഡയറക്ടറെയും അറിയിക്കാതെ ഇടപാടുകള്‍ നടത്തിയെന്നാണ് ആരോപണം. ഇടപാട് നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന മാനേജിംഗ് ഡയറക്ടറുടെ ശുപാര്‍ശപ്രകാരമാണ് പൊതുമരാമത്ത് വകുപ്പുമന്ത്രി സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറക്കിയത്. പൊതുഭരണവകുപ്പില്‍ ഉത്തരവ് എത്തിയപ്പോഴാണ് മുഖ്യമന്ത്രി അറിയുന്നത്. ഫയല്‍വിളിപ്പിച്ച മുഖ്യമന്ത്രി സസ്‌പെന്‍ഷന്‍ റദ്ദാക്കുകയും ചെയ്തു.

സസ്‌പെന്‍ഷനിലായവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില സൂപ്പര്‍ മുഖ്യമന്ത്രിമാരെ സ്വാധീനിച്ചതാണ് മന്ത്രിയുടെ തീരുമാനത്തിന് തിരിച്ചടിയായതെന്നും ഭരണസിരാകേന്ദ്രത്തില്‍ സംസാരമുണ്ട്. അതിനിടെ മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍നിന്നു മാറ്റിനിര്‍ത്തിയ വ്യക്തി ആരോഗ്യമന്ത്രിയുടെ സ്റ്റാഫിലെത്തി. ഇതെന്തുമറിമായം എന്ന ചോദ്യം സെക്രട്ടേറിയറ്റിലും സിപിഎമ്മിലും പടരുകയാണ്. മുഖ്യമന്ത്രിയുടെ അടുപ്പക്കാരെന്ന് നടിച്ച് ചില അവതാരങ്ങളുണ്ടെന്ന് ഭരണാരംഭത്തിനിടയില്‍ പിണറായി വിജയന്‍ പ്രസ്താവിച്ചിരുന്നു. അത്തരക്കാരെ സൂക്ഷിക്കണമെന്നും അഭ്യര്‍ത്ഥിച്ചതാണ്. മുഖ്യമന്ത്രി മാത്രമല്ല, ഒട്ടെല്ലാ മന്ത്രിമാരും അവതാരങ്ങളുടെ വലയത്തിലായിരിക്കുന്നു. അവരെ പ്രോത്സാഹിപ്പിക്കാന്‍ ഒരുമടിയുമില്ലാതെ മന്ത്രിമാരും. പരസ്പരം സംശയത്തോടെയാണ് മന്ത്രിമാര്‍ നോക്കുന്നത്. ശരിക്കും പറഞ്ഞാല്‍ കൂട്ടുത്തരവാദിത്തത്തിന്റെ കെട്ട് പൊട്ടിയമട്ടിലാണ് ഇടതുഭരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.