ന്യൂദല്‍ഹി : ഇന്ത്യയും കൊറിയയും സഹകരണ കരാറില്‍ ഒപ്പുവെയ്ക്കുന്നതിന് ക്യാബിനറ്റ്് അംഗീകാരം നല്കി.വിനോദ സഞ്ചാരമേഖലയിലെ വളര്‍ച്ചയ്ക്കാണ് ഇരു രാജ്യങ്ങളും മുഖ്യമായും പ്രാധാന്യം നല്‍കുന്നത്.
കൂടാതെ വിനോദസഞ്ചാര മേഖലയില നിക്ഷേപങ്ങള്‍ ഇതിലൂടെ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയ്ക്കും കൊറിയയ്ക്കുമിടയില്‍ മികച്ച നയതന്ത്ര ബന്ധമാണുള്ളത്. വിനോദസഞ്ചാരമേഖലയിലെ സഹകരണം ഇത് കൂടുതല്‍ ശക്തമാക്കുമെന്നും കേന്ദ്ര സര്‍ക്കാറിന്റെ പ്രസ്താവനയില്‍ അറിയിച്ചു. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ വിനോദസഞ്ചാരത്തില്‍ കൊറിയ മുന്‍പന്തിയിലാണ്. സഹകരണ കരാര്‍ നിലവില്‍ വരുന്നതോടെ ഇരു രാജ്യങ്ങളിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടാകുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: