ന്യൂദല്‍ഹി: സിബിഐ പ്രത്യേക ഡയറക്ടര്‍ രാകേഷ് അസ്താനയെ അഴിമതി ആരോപണത്തിന്റെ പേരില്‍ അറസ്റ്റു ചെയ്യുന്നത് ദല്‍ഹി ഹൈക്കോടതി വ്യാഴാഴ്ച( നവംബര്‍ ഒന്ന്) വരെ തടഞ്ഞു. തനിക്കെതിരെ സിബിഐ ഡയറക്ടര്‍ അലോക വര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരമെടുത്ത അഴിമതിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അസ്താന നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.
കേന്ദ്രം അവധിയിലച്ച പ്രത്യേക ഡയറക്ടര്‍ക്കെതിരെ കൂടുതല്‍ നടപടി്കള്‍ എടുക്കരുതെന്നും തല്‍സ്ഥിതി നിലനിര്‍ത്താനും കോടതി നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. വ്യാഴാഴ്ചക്കു മുന്‍പ് മറുപടി നല്‍കാനും ഹൈക്കോടതി സിബിഐയോട് ഉത്തരവിട്ടിട്ടുണ്ട്. അസ്താനക്കും അഴിമതിക്കേസില്‍ അറസ്റ്റിലായ ഡിഎസ്പി ദേവേന്ദര്‍ കുമാറിനും എതിരായ കേസില്‍ വിശദമായ മറുപടി നല്‍കാന്‍ കോടതി സിബിഐക്ക് കൂടുതല്‍ സമയം നല്‍കി.
അസ്താനയും അലോക് വര്‍മ്മയും തമ്മിലുള്ള പോര് രൂക്ഷമായതോടെയാണ് അലോക് വര്‍മ്മ അസ്താനക്കെതിരെ അഴിമതിക്കേസ് എടുത്തത്. ഇതോടെ അസ്താന അലോക് വര്‍മ്മയ്‌ക്കും എതിരെ അഴിമതി ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കി. തമ്മലടി അതിര്‌വിട്ടതോടെ കേന്ദ്രം ഇരുവരെയും നിര്‍ബന്ധിത അവധി നല്‍കി വിട്ടു.
നാഗേശ്വര റാവുവിനാണ് ഡയറക്ടറുടെ താത്ക്കാലിക ചുമതല. അഴിമതി ആരോപണങ്ങൡ രണ്ടാഴ്ചക്കകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ ചീഫ് വിജിന്‍ലസ് കമ്മീഷണര്‍ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനിടെ അലോക് വര്‍മ്മക്കെതിരായ കേസില്‍ സിബിഐ മുഴുവന്‍ ഫയലുകളും ചീഫ് വിജിലന്‍സ് കമ്മീഷന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: