ബധിര-മൂക കലാകാരന്മാര് മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യസിനിമ മൗനാക്ഷരങ്ങള്‍ ചിത്രീകരണം പൂര്‍ത്തിയായി. വടക്കുംനാഥന് ക്രിയേഷന്‍സിന്റെ ബാനറില്‍ രമേഷ് മാവൂര്‍ നിര്‍മിക്കുന്ന ചിത്രം ദേവദാസ് കല്ലുരുട്ടി കഥഴെുതി സംവിധാനം ചെയ്യുന്നു.
തിരക്കഥ,ഛായാഗ്രാഹണം, എഡിറ്റിങ്രാജീവ്കൗതുകം. ബേബി ശ്രീലക്ഷ്മി നടുവണ്ണൂര്‍,മാസ്റ്റര്‍ ആസിഫ് ഈരാറ്റുപേട്ട എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നചിത്രത്തില് ബാബു മുക്കം, സുനില്ഫറോക്ക്, മനോജ് കെടവൂര്‍, മധു കൊല്ലം, അഖില, ആശ, അനിത, സമദ്, ആദില്‍ തുടങ്ങി നൂറോളം കലാകാരന്മരും അഭിനയിക്കുന്നു. താമരശ്ശേരി റീജിയണല്‍ ഡഫ് സെന്ററിനു കീഴിലുള്ള ബധിരരും ഈ സിനിമയില്‍ അഭിനയിക്കുന്നു.ഹസീനമായനാടും ഉസ്മാന്വി.പി യുമാണ് ആംഗ്യഭാഷകളിലൂടെഅഭിനേതാക്കള്ക്ക് പരിശീലനംനല്കിയത്.
പ്രേംദാസ്ഗുരുവായൂര്, മുല്ലപ്പള്ളി നാരായണന്‍നമ്പൂതിരി,ഫസല്‍ കൊടുവള്ളി, രാജി രമേഷ് കാക്കൂര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് സലാം വീരോളിസംഗീതം പകര്‍ന്നു. ബിജു നാരായണന്,ശ്രേയ ജയദീപ്, സിന്ധു പ്രേംകുമാര്‍, ജ്യോതികൃഷ്ണ എന്നിവരാണ്ഗായകര്‍. സുധീര്‍ വയനാട് വസ്ത്രാലങ്കാരവുംശുഭ എലത്തൂര്‍ ചമയവും സുഭന് കോഴിക്കോട് കലാസംവിധാനവും ഏബ്രഹാംലിങ്കണ്വാര്ത്താവിതരണവും പ്രമോദ് കല നിശ്ചലഛായാഗ്രാഹണവും നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളര്മോഹന്ജി. ഫിനാന്‍സ്കണ്‍ട്രോളര്‍ വിനീഷ്വെളാര. പ്രൊഡക്ഷന്‍ മാനേജര്സുരേഷ്നെച്ചൂളി. ഓഫിസ് നിര്‍വഹണം ബിനീഷ്കുട്ടന്(ആര്.ഡി.സി).
അസോസിയേറ്റ് ഡയറക്ടര്‍ ബവീഷ് ബാല്താമരശ്ശേരി. സംവിധാനസഹായികള്മനോജ് തെച്ചിയാട്ട്, സിന്ധു സുനില്കുമാര്മാങ്കാവ്. കോഴിക്കോടും പാലക്കാടുമായി ഷൂട്ടിങ് പൂര്‍ത്തിയായ ചിത്രം നവംബറില്‍ വടക്കുംനാഥന് ക്രിയേഷന്‍സ് തിയറ്ററിലെത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: