റായ്‌പൂര്‍: ഛത്തീസ്‌ഗഡില്‍ കമ്മ്യൂണിസ്റ്റ് ഭീകരര്‍ നടത്തിയ കുഴിബോംബ് ആക്രമണത്തില്‍ നാല് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റു. ബിജാപൂര്‍ ജില്ലയില്‍ ശനിയാഴ്ച രാത്രിയോടെയായിരുന്നു ആക്രമണം.
സൈനിക ക്യാമ്പിന് ഒരു കിലോമീറ്റര്‍ അകലെയാണ് അപകടം. കുഴിബോംബുകള്‍ കണ്ടെത്താനുപയോഗിക്കുന്ന സൈന്യത്തിന്റെ പ്രത്യേകവാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. അര്‍ധ സൈനിക വിഭാഗത്തിലെ ആറ് ജവാന്മാരാണ് വാഹനത്തിലുണ്ടായിരുന്നത്.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം. അടുത്ത മാസം 12നാണ് ആദ്യഘട്ട വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 18 മണ്ഡലങ്ങളില്‍ എട്ടെണ്ണവും കമ്മ്യൂണിസ്റ്റ് ഭീകരരുടെ ശക്തികേന്ദ്രങ്ങളാണ്. ഇവിടങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ഇക്കൂട്ടര്‍ വ്യാപകമായി പ്രചാരണം നടത്തുന്നുണ്ട്.
രണ്ടാംഘട്ട വോട്ടെടുപ്പ് അടുത്ത മാസം 20നാണ്.
















