കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയെ ചെറുത്ത് തോല്‍പ്പിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആചാരലംഘനത്തിനെതിരെ പ്രതിഷേധിച്ച അയ്യപ്പഭക്തരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്‌ക്കുകയാണ്. അടിയന്തരാവസ്ഥയ്‌ക്ക് സമാനവും ഹിറ്റ്‌ലര്‍ ഭരണത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലുമാണ് സംസ്ഥാനത്ത് ഭരണം അരങ്ങേറുന്നത്.
സര്‍ക്കാര്‍ നേരിട്ട് ആസൂത്രണം ചെയ്തതാണ് നിലയ്‌ക്കലിലെ സംഘര്‍ഷം. വീടുകളില്‍ കയറി സ്ത്രീകളെ പോലീസ് ഭയപ്പെടുത്തി ഭീകരാന്തീക്ഷം സൃഷ്ടിക്കുന്നു. പര്‍ണശാല കെട്ടി സമരം ചെയ്ത വനവാസികളെ പോലീസ് അതിക്രൂരമായി മര്‍ദിച്ചു. ശരണം വിളിച്ചാലും, അയ്യപ്പദര്‍ശനത്തിനെത്തിയാലും പോലീസ് അറസ്റ്റ് ചെയ്യുന്ന സ്ഥിതിയാണ്. അടിയന്തരാവസ്ഥയെ ചെറുത്തു തോല്‍പ്പിച്ച കേരള സമൂഹം പിണറായി സര്‍ക്കാരിന്റെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെയും പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ്പ്രസിഡന്റ് പി.എസ്. പ്രസാദ്, ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: