കൊച്ചി: ശബരിമല ആചാരലംഘനത്തിനെതിരെ രണ്ടാം ഘട്ട പ്രക്ഷോഭത്തിന് രൂപം നല്കാന് നവംബര്‍ ഒന്നിന് കോട്ടയത്ത് ഹിന്ദു നേതൃസമ്മേളനം ചേരുമെന്ന് ശബരിമല കര്‍മസമിതി വര്‍ക്കിംഗ് ചെയര്‍പേഴ്സണ്‍ കെ.പി. ശശികല, ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്. കുമാര്‍ എന്നിവര്‍ അറിയിച്ചു. നവംബര്‍ ഒന്നിന് രാവിലെ 10. 30 മുതല്‍ 3 വരെ കോട്ടയം തിരുനക്കര ശ്രീരംഗം ഓഡിറ്റോറിയത്തിലാണ് നേതൃസമ്മേളനം നടക്കുന്നത്.
സംന്യാസിവര്യന്മാര്, ആധ്യാത്മിക ആചാര്യന്മാര്, താന്ത്രിക ആചാര്യന്മാര്, സമുദായ സംഘടനാ നേതാക്കള്‍, അയ്യപ്പ ഭക്ത സംഘടനാ നേതാക്കള്‍, മഹിളാ സംഘടനാ നേതാക്കള്‍ എന്നിവരാണ് നേതൃസമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ശബരിമല ആചാരലംഘനത്തിനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍, ദേവസ്വം ബോര്‍ഡിന്റെ നിഷ്ക്രിയത്വം തുടങ്ങിയ കാര്യങ്ങളും നേതൃസമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് എസ്.ജെ.ആര്. കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: