Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ഒരുകാലത്ത് അന്നത്തെ മാര്‍ക്കേസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2018, 04:51 pm IST
in Literature

ഒരാളുടെ ജീവചരിത്രം അയാളോടൊപ്പം ചേര്‍ന്നുനിന്നാണ് അറിയുക. എന്നാല്‍ അയാളെക്കുറിച്ച് അറിഞ്ഞുകൊണ്ടുതന്നെ മറ്റുള്ളവരില്‍നിന്നും കൂടുതലറിഞ്ഞ് എഴുതുന്ന ജീവചരിത്രവുമുണ്ട്. ഇങ്ങനെ അഭിമുഖം നടത്തുന്നത് അയാളുമായി പലവിധം ബന്ധങ്ങളുള്ള വിവിധതരം ആളുകളുമായിട്ടാണ്. ലോക നോവലിന്റെയും ഭാവനയുടേയും കുതറിമാറലിന് ഉത്തേജകമായ ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ എഴുതിയ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന്റെ ഇത്തരത്തിലുള്ള ഒരു ജീവചരിത്രമുണ്ട്. സില്‍വിയ പാറ്റണോസ്‌ട്രോ രചിച്ചതാണ് ഈ ജീവചരിത്രം.

ചെറുപ്പത്തിലെ കഥകള്‍ കുത്തിനിറച്ച മനസുമായാണ് മാര്‍ക്കേസ് വളര്‍ന്നത്. അത്തരം കഥകളില്‍ നിന്നാണ് എഴുത്തിന്റെ ആകാശത്തോളം പോന്ന ഭാവനയുടെ രാജാവായി അദ്ദേഹം മാറുന്നത്. വലിയ കഥപറച്ചിലുകാരിയായിരുന്ന മുത്തശിയില്‍നിന്നുമാണ് ബാല്യത്തിലേ മാര്‍ക്കേസ് കഥകള്‍ കേട്ടുതുടങ്ങിയത്. മുത്തശി കഥകളുടെ അക്ഷയഖനിയായിരുന്നു. കഥപറച്ചില്‍ പാരമ്പര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. കഥയുടെ ഒരു ഇന്ദ്രജാലക്കാരനായിരുന്നു മാര്‍ക്വേസ്. യഥാര്‍ഥ കഥപറഞ്ഞു തുടങ്ങി കഥയില്‍നിന്നു സാവധാനം യാഥാര്‍ഥ്യത്തെ പിന്‍വലിക്കുന്നതാണ് ഇന്ദ്രജാലക്കാരന്റെ കഥപറച്ചില്‍ കൗശലം. ഈ കൗശലമായിരുന്നു മാര്‍ക്വേസും കഥയില്‍ കാണിച്ചത്. 

മുത്തശ്ശിയില്‍നിന്നുമെന്നപോലെ പിതാവില്‍നിന്നുകൂടി മാര്‍ക്കേസ് ഭാവന കടംവാങ്ങിയിരിക്കണം. വലിയ സങ്കല്‍പ്പ ജീവിയായിരുന്നു പിതാവ്. എന്നാല്‍ പലപ്പോഴും അയാള്‍ തനിക്ക് ലോട്ടറിയടിക്കാന്‍ പോകുന്നുവെന്ന സങ്കല്‍പ്പത്തിലാണ് ജീവിച്ചിരുന്നത്. പിതാവിന് മകനെക്കുറിച്ച് നല്ല മതിപ്പായിരുന്നു. മകന്‍ ജീനിയസാണെന്ന് ആള്‍ക്കാരോട് അയാള്‍ പറയുമായിരുന്നു. എന്നാല്‍ ആളുകളാകട്ടെ അത് വിശ്വസിച്ചുമില്ല. 

കഥകളുടെ കൂട്ടത്തില്‍ അന്ധവിശ്വാസങ്ങളുടെ കഥകളും എഴുത്തുകാരന്‍ വിശ്വസിച്ചു. മാര്‍ക്കേസിന് മൂടി ചീവിക്കൊടുക്കുന്ന ഒരാളുണ്ടായിരുന്നു. രാത്രിയില്‍ മുടി ചീവിയാല്‍ കടലിലെ കപ്പലുകള്‍ മുങ്ങിപ്പോകുമെന്നാണ് ഐതിഹ്യമെന്ന് മുത്തശി പറഞ്ഞതും അദ്ദേഹം വിശ്വസിച്ചു. കഥകളില്‍ മായമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ വിചാരം. മാര്‍ക്കേസിന്റെ നോവലില്‍ ഇടംപിടിച്ചതോടെ അരകറ്റകയ്‌ക്ക് വലിയ മാറ്റമായിരുന്നു. ഈ പ്രദേശത്തെ മാപ്പിലെത്തിച്ചത് ഈ എഴുത്തുകാരനാണ്. അരകറ്റകയെക്കുറിച്ച് നേവലില്‍ വായിച്ച് സഞ്ചാരികള്‍ എത്തിയതോടെ അവര്‍ക്കായി ഇവിടെ അടിസ്ഥാന സൗകര്യങ്ങളും വളര്‍ന്നു. ഹോട്ടലുകളുടെ നീണ്ട നിരതന്നെയുണ്ടായി. സന്ദര്‍ശകര്‍ക്കു താമസിച്ചും കാഴ്ചകണ്ടും മറ്റുമുള്ള സംവിധാനങ്ങള്‍ വന്നതോടെ സാമ്പത്തികമായി ഈ പ്രദേശം വളരുകയായിരുന്നു.

ഇത്തരത്തില്‍ നിരവധി കാര്യങ്ങളാണ് മാര്‍ക്കേസിന്റെ എഴുത്തും ജീവിതവും ഭാവനയുമായി ഇതില്‍ കുഴഞ്ഞു മറിഞ്ഞുകിടക്കുന്നത്. മാര്‍ക്കേസിന്റെ മുത്തശ്ശിയും പിതാവും സഹോദരനും നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും ആരാധകരും ഉള്‍പ്പെട വലിയൊരു കൂട്ടമാണ് എഴുത്തുകാരിയുമായി സംവദിച്ചത്. 

മാസങ്ങളോളം ലാറ്റിനമേരിക്കയില്‍ യാത്രചെയ്താണ് സില്‍വിയ പലരുമായും അഭിമുഖം നടത്തിയത്.  എല്ലാവരും അവരുടെ ഓര്‍മകളോട് ഔദാര്യമുള്ളവരായിരുന്നുവെന്ന് അവര്‍ പറയുന്നു. ഓരോരുത്തരും തങ്ങള്‍ക്കറിയാവുന്ന മാര്‍ക്കേസിനെ അവരുമായി പങ്കുവെച്ചു.

                                         

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:ഒളിവിലായിരുന്ന രണ്ടാം പ്രതി ഗുല്‍സാര്‍ അഹമ്മദ് പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

Kerala

ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

Kerala

എഫ് സി ആര്‍ എ നിയമ ഭേദഗതി ബില്ലില്‍ പുനഃപരിശോധന വേണം; കേന്ദ്രത്തിന് നിവേദനം നല്‍കി സിബിസിഐ, ആശങ്ക പടര്‍ത്താന്‍ ഇടതു വലതു മുന്നണികള്‍

Kerala

കേരളത്തില്‍ റബ്ബര്‍ വില 250 രൂപയാക്കുമെന്ന് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തില്‍ 182 രൂപ മാത്രം, അവിടെ 250 കൊടുക്കരുതോ രാഹുല്‍?

Kerala

ലഹരിമുക്ത കേരളവും ലഹരിമുക്ത കാമ്പസുകളും; മെച്ചപ്പെട്ട സാമൂഹിക സൗഹാര്‍ദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്‌ക്കും; മികവ് മാനദണ്ഡമാക്കിയ പോലീസ് മാനേജ്‌മെന്റ്

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

തെരുവുനായ ശല്യത്തിന് അന്ത്യം

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

നാരി സുരക്ഷ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമനിര്‍മ്മാണം

ജ്യോതിസ്സോടെ ജ്യോതിസ് വരുന്നു…അരൂര്‍ പിടിയ്‌ക്കാന്‍; ഷാനിമോള്‍ ഉസ്മാനും ദലീമയും ചേരുമ്പോള്‍ ഇവിടെ ത്രികോണപ്പോര്

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

മുല്ലപ്പെരിയാര്‍ അണക്കെട്ട്: കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം തെക്കൻ സ്റ്റാർ ബാദുഷ,കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന എന്നിവർക്ക്

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.