തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ച് കയറുന്നു. ചൊവ്വാഴ്ച ഒരു കിലോ കോഴിയിറച്ചിക്ക് 138 രൂപയാണ് വില. രണ്ടാഴ്ചയ്ക്കകം കോഴിയിറച്ചി കിലോയ്ക്ക് 45 രൂപയാണ് കൂടിയത്അന്യസംസ്ഥാനങ്ങളില് നിന്ന് കോഴി വരവ് കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു.
ജിഎസ്ടി നടപ്പാക്കിയ ശേഷം കോഴിവില കുറഞ്ഞിരുന്നു. പ്രളയകാലത്ത് സംസ്ഥാനത്ത് ആവശ്യക്കാര്‍ കുറഞ്ഞതോടെ അതിര്‍ത്തി കടന്നുളള കോഴി വരവ് കുറഞ്ഞു. ഇതോടെ ചിക്കന്റെ വില ഉയര്‍ന്നു.ആഭ്യന്തര ഉത്പാദനം കൂട്ടാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തില്ലെങ്കില്‍ കോഴിവില ഇനിയും കൂടുമെന്ന് കച്ചവടക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: