Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വിശ്വാസ പാരമ്പര്യങ്ങള്‍ക്കെതിരെ സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2018, 03:19 am IST
in Vicharam

സ്ത്രീകള്‍്ക്ക് പ്രായഭേദമെന്യേ ശബരിമലയില്‍ കയറാമെന്ന സുപ്രീംകോടതിവിധി വിശ്വാസത്തിലുള്ള കടന്നുകയറ്റമാണെന്നാണ് കേരള സമൂഹം പൊതുവെ കരുതുന്നത്. വിധിക്കെതിരായി പതിനായിരക്കണക്കിന് സ്ത്രീജനങ്ങള്‍ ശരണമന്ത്രവുമായി നിരത്തിലിറങ്ങിയത് നാം കാണുന്നു. സ്ത്രീസ്വാതന്ത്ര്യത്തിനൊരു മുതല്‍ക്കൂട്ട് എന്ന് വിശേഷിപ്പിച്ച വിധിയെ ചോദ്യംചെയ്ത് സ്ത്രീകള്‍തന്നെ നിരത്തിലിറങ്ങിയതിലെ വൈരുദ്ധ്യം ഉള്‍ക്കൊള്ളാന്‍ നമുക്കാവുന്നില്ല. 

ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യം പൗരന്റെ വ്യക്തിപരമായ അവകാശമാണ്. ആ അവകാശത്തിന്മേലുള്ള കടന്നുകയറ്റമായിട്ടാണ് കേരളത്തിലെ വിശ്വാസി സമൂഹം സുപ്രീംകോടതിവിധിയെ കാണുന്നത്. ശബരിമലയില്‍ കയറണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചവരുടെ ഏതെങ്കിലും വിശ്വാസത്തെ ഹനിക്കുന്നതല്ല അവിടത്തെ ആചാരങ്ങള്‍. എന്നാല്‍ നിരത്തിലിറങ്ങിയ സ്ത്രീകളുടെ വിശ്വാസം ചോദ്യം ചെയ്യുന്നതാണ് കോടതിവിധി.  കോടതിവിധി അവകാശപ്പോരാട്ടത്തിന്റെ വിജയമല്ല. മറിച്ച് കേരളത്തിലെ ഇടതുപക്ഷ ചിന്താഗതിയുടെ വളരെക്കാലമായുള്ള ഗൂഢാലോചന അതിന്റെ ഉച്ചസ്ഥായിയിലെത്തിയതിന്റെ തെളിവാണ്.

ആര്‍ത്തവപ്രായമുള്ള സ്ത്രീകള്‍ അമ്പലത്തില്‍ കയറാന്‍ പാടില്ല എന്നത് നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ആചാരമാണ്. അത് പൊതു തര്‍ക്കത്തിലുള്ള വിഷയമായും രാഷ്‌ട്രീയക്കളിക്കുള്ള ഉപകരണമായും മാറിയതെങ്ങനെയെന്നും ചിന്തിച്ചാല്‍ ഗൂഢാലോചനയുടെ ചുരുളഴിയും. സാഹചര്യം അനുകൂലമാകാന്‍ കോണ്‍ഗ്രസുകാരനായിരുന്ന ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ കാലാവധി വെട്ടിച്ചുരുക്കി സിപിഎം കാരനായ എ. പത്മകുമാറിനെ നിയമിച്ചുകൊണ്ടാണ്  സര്‍ക്കാര്‍ ശബരിമലയ്‌ക്കെതിരായ നീക്കം ശക്തമാക്കിയത്. 

നിരീശ്വരവാദികളെന്നവകാശപ്പെടുന്നവര്‍ക്ക് മതപതമായ വിശ്വാസങ്ങളിലിടപെടാന്‍ എന്തവകാശമെന്നതാണ് പ്രധാന വിഷയം. ആദ്യ ഇടതുപക്ഷ മുഖ്യമന്ത്രി ഇഎംഎസ്സിന്റെ കാലംമുതല്‍ ജനങ്ങളില്‍നിന്നു ദൈവവിശ്വാസം തുടച്ചുമാറ്റാന്‍ ജനങ്ങളെ നാസ്തിക ചിന്താഗതിയിലേക്ക് നീക്കാനും ശക്തമായ ശ്രമം നടത്തിയിരുന്നു. അത് തുടരുകയും ചെയ്യുന്നുവെന്നാണ് ഇപ്പോഴും സിപിഎം നേതാക്കളുടെ പ്രവര്‍ത്തനത്തില്‍നിന്ന് വ്യക്തമാകുന്നത്. 

സാമുൂഹ്യതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ള മുഖ്യമന്ത്രി മതസംസ്‌കാരങ്ങളെ തകര്‍ക്കുന്ന പാര്‍ട്ടിസിദ്ധാന്തങ്ങള്‍മ മാത്രം സംരക്ഷിക്കുന്ന പാര്‍ട്ടി ഏജന്റായി തരംതാഴുകയാണ്. ‘കമ്മ്യൂണിസം സനാതനസത്യങ്ങളെ ഇല്ലാതാക്കുന്നു, അത് എല്ലാ മതങ്ങളെയും എല്ലാ നൈതിക ചിന്തകളെയും ഉന്മൂലനം ചെയ്യുന്നു.’ മാര്‍ക്‌സും ഏംഗല്‍സും അവതരിപ്പിച്ച ഈ സിദ്ധാന്തമാണ് സിപിഎം പിന്തുടരുന്നത്. മതവും സംസ്‌കാരവും ഞെരിച്ചമര്‍ത്തുന്ന സമാനചിന്താഗതിക്കാരായ ചൈനയുടെയും മറ്റ് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെയും പാത പിന്തുടരാനുള്ള ആവേശത്തില്‍ കേരളത്തിലെ സിപിഎം നമ്മുടെ പരമ്പരാഗത മതവിശ്വാസങ്ങളെ ഘട്ടംഘട്ടമായി കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിക്കുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അവരുടെ സര്‍ക്കാരും ശബരിമലപ്രശ്‌നം കൈകാര്യം ചെയ്ത രീതി മതത്തില്‍ അവര്‍ക്കുള്ള ആഴത്തില്‍ വേരോടിയ ശത്രുതാമനോഭാവത്തിന്റെ സത്യസന്ധമായ പ്രകടനമാണ്. ഇടതുപക്ഷ ചിന്താഗതി തുടച്ചുനീക്കാന്‍ ശ്രമിക്കുന്ന വിശ്വാസങ്ങളെയും സംസ്‌കാരപൈതൃകങ്ങളെ വീണ്ടെടുക്കുന്നതിനെയും മലയാളനാടിന്റെ ആചാരസുരഭിലമായ വ്യക്തിത്വം സംരക്ഷിക്കുന്നതിന് സമയമായി എന്നാണിത് അര്‍ത്ഥമാക്കുന്നത്. 

(ഭാരതീയ ജനതാ യുവമോര്‍ച്ച ദേശീയ സെക്രട്ടറിയാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.