പത്തനംതിട്ട: പമ്പയില്‍ നാമജപയജ്ഞം നടത്തുന്നതിനിടെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായ രാഹുല്‍ ഈശ്വറിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു.
പത്തനംതിട്ട മുന്‍സിഫും റാന്നി ഗ്രാമന്യായാധികാരിയുമായ സൂര്യ എസ്. സുകുമാര്‍ ആണ് ജാമ്യം അനുവദിച്ചത്. രാഹുല്‍ അടക്കം 19 പേര്‍ക്കാണ് ജാമ്യം ലഭിച്ചത്.
രണ്ട് മാസം പമ്പ പോലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടണം എന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം. കഴിഞ്ഞ 18നാണ് പമ്പയില്‍ നിന്നും രാഹുല്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: