ന്യൂദല്‍ഹി: നാല് ധനകാര്യവര്ഷത്തിനുള്ളില് ആദായ നികുതി ഫയല്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ 65 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ കണക്കുകള്‍. റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതില്‍ 80 ശതമാനത്തിലധികം വര്‍ദ്ധനവുണ്ടായി. 2013-14ല്‍ 3.79 കോടിയായിരുന്നത് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 6.85 കോടിയായി ഉയര്‍ന്നു.
മൂന്ന് വര്‍ഷത്തിനിടെ പ്രത്യക്ഷ നികുതി-ജിഡിപി അനുപാതത്തില്‍ തുടര്‍ച്ചയായ വര്‍ദ്ധനവുണ്ടായി. 2017-18ല്‍ 5.98 ശതമാനമാണ് പ്രത്യക്ഷ നികുതി – ജിഡിപി അനുപാതം. ഇത് കഴിഞ്ഞ 10 വര്‍ഷത്തിനിടെയിലുള്ള ഏറ്റവും ഉയര്‍ന്നതാണ്.
കോര്‍പ്പറേറ്റ് നികുതിദായകര്‍ നല്കുന്ന ശരാശരി നികുതി 2014-15ലെ 32.28 ലക്ഷത്തില്‍നിന്നും 2017-18ല്‍ 49.95 ലക്ഷമായി ഉയര്‍ന്നു (55 ശതമാനം വര്‍ദ്ധന). കോടീശ്വരന്മാരില് 60 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി. 2014-15ല്‍ ഒരു കോടി രൂപയിലധികം വരുമാനമുള്ള 88,649 പേര് തങ്ങളുടെ ആദായം വെളിപ്പെടുത്തിയപ്പോള്‍ 217-18ല്‍ അത് 1,40,139 ആയി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: