$ റ്റാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിസ്സ്) മുംബൈ, തുല്ജാപൂര്, ഹൈദരാബാദ്, ഗുവാഹട്ടി ക്യാമ്പുകളിലായി നടത്തുന്ന 2019-21 വര്‍ഷത്തെ എംഎ, എംഎസ്സി, എംഎച്ച്എ, എംപിഎച്ച് പ്രോഗ്രാമുകളിലേക്കുള്ള നാഷണല്‍ എന്‍ട്രന്‍സ് ടെസ്റ്റ് (ടിസ്നെറ്റ്) ജനുവരി 19 ന് നടക്കും. ദക്ഷിണേന്ത്യയില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മധുരൈ, ചെന്നൈ, ബെംഗളൂരു, ഹൈദരബാദ്, വിശാഖപട്ടണം എന്നിവ ടെസ്സ് സെന്ററുകളാണ്. ടെസ്റ്റില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ഓണ്‍ലൈനായി ഒക്ടോബര്‍ 22 മുതല്‍ ഡിസംബര്‍ 10 വരെ സമര്‍പ്പിക്കാം. ഓരോ കാമ്പസിലും ലഭ്യമായ കോഴ്സുകളും സീറ്റുകളും പ്രവേശന യോഗ്യതയുമെല്ലാം വെബ്സൈറ്റില്‍ ലഭിക്കും. http://admission.tiss.edu. http://appln-admissions.tiss.edu.
$കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാഡുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് 2019 ജനുവരിയിലാരംഭിക്കുന്ന എംഡി/എംഎസ്/എംഡിഎസ്/പിഎച്ച്ഡി/എംഎസ്സി/എംഎസ്സി എംഎല്‍ടി/ഡിഎം/എംസിഎച്ച്/എംഡി ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ഇപ്പോള്‍. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. വളരെ ചുരുങ്ങിയ ഫീസാണ് ഇവിടെയുള്ളത്. എംഡി/എംഎസ് പഠനകാലയളവില്‍ 56100 രൂപ അടിസ്ഥാന ശമ്പളവും മറ്റ് അലവന്‍സുകളും ലഭിക്കും. www.pgimer.edu.in.
$ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (ഐസറുകള്‍) തിരുവനന്തപുരം, കൊല്‍ക്കത്ത, ബര്‍ഹാംപൂര്‍ 2019 ജനുവരിയിലാരംഭിക്കുന്ന പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം അതത് ഐസറുകളുടെ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഐസര്‍ തിരുവനന്തപുരം ഒക്ടോബര്‍ 30 വരെയും കൊല്‍ക്കത്ത ഒക്ടോബര്‍ 21 വരെയും ബര്‍ഹാംപൂര്‍ നവംബര്‍ 5 വരെയും അപേക്ഷകള്‍ സ്വീകരിക്കും. http://appserv.iisertvm.ac.in/phd http://apply.iiserkol.ac.in, www.iiserbpr.ac.in.
$ രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളില്‍ ബയോളജി, ഇന്റര്‍ ഡിസിപ്ലിനറി ലൈഫ് സയന്‍സസ് വിഷയങ്ങളില്‍ പിഎച്ച്ഡിയിലേക്ക് നയിക്കുന്ന ഗവേഷണപഠനത്തിനായുള്ള ജോയിന്റ് ഗ്രാഡുവേറ്റ് എന്‍ട്രന്‍സ് എക്സാമിനേഷനില്‍ (ജെജിഇഇബിഐഎല്‍എസ്) പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 12 വരെ. എന്‍ട്രന്‍സ് പരീക്ഷ 2018 ഡിസംബര്‍ 9 ന് ഉച്ചയ്ക്കുശേഷം 2.30 മുതല്‍ 4.30 മണിവരെ. അപേക്ഷാ ഫീസ് പുരുഷന്മാര്ക്ക് 900 രൂപ, വനിതകള്‍ക്ക് 300 രൂപ. കേരളത്തില്‍ കൊച്ചി പരീക്ഷാകേന്ദ്രമാണ്. എംഎസ്സി-പിഎച്ച്ഡി, എംഎസ്സി ബൈ റിസര്‍ച്ച്, എംഎസ്സി ന്യൂറോ സയന്‍സ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനവും ഈ എന്‍ട്രന്‍സ് പരീക്ഷയുടെ മെറിറ്റ് ലിസ്റ്റില്‍നിന്നുമാണ്. http://univ.tifr.res.in.
$ ഐഐടികളിലും മറ്റും ബിടെക്, ബിഎസ്, ബിആര്‍ക്, ഡ്യുവല്‍ ഡിഗ്രി ബിടെക്-എംടെക്/ബിഎസ്-എംഎസ്/ഇന്റിഗ്രേറ്റഡ് എംടെക്/എംഎസ്സി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാന്‍സ്ഡ് 2019 മേയ് 19 ന് ദേശീയതലത്തില്‍ നടത്തും. ഓണ്‍ലൈന്‍ രജിസ്ട്രേഷന് മേയ് 2 മുതല്‍ 7 വരെ നടത്താം. രജിസ്ട്രേഷന് ഫീസ് 2600 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി, വനിതകള്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 1300 രൂപ മതി. മേയ് 8 ന് വൈകിട്ട് 5 മണിവരെ ഫീസ് അടയ്ക്കാം. ജെഇഇ മെയിന്‍ പരീക്ഷയില്‍ പേപ്പര്‍ ഒന്നില്‍ ഉയര്‍ന്ന സ്കോര്‍ നേടുന്നവര്‍ക്കാണ് ജെഇഇ അഡ്വാന്‍സ്ഡില്‍ പങ്കെടുക്കാവുന്നത്. ഐഐടി റൂര്‍ക്കിയാണ് ഇക്കുറി പരീക്ഷ സംഘടിപ്പിക്കുന്നത്. www.jeeadv.ac.in.-
വിശദവിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബ്രോഷറിലുണ്ട്.$ കേരള സര്‍വ്വകലാശാലയുടെ സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ 2018-19 വര്‍ഷം നടത്തുന്ന എംബിഎ പ്രോഗ്രാം പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഒക്ടോബര്‍ 15 വരെ. ഗ്രൂപ്പ് ചര്‍ച്ചയും വ്യക്തിഗത അഭിമുഖവും ഒക്ടോബര്‍ 16, 17 തീയതികളില്‍ നടക്കും. www.ideku.net.-
പ്രതികരിക്കാൻ ഇവിടെ എഴുതുക: