Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അത് ഔദാര്യമല്ല, അര്‍ഹതപ്പെട്ട പണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2018, 01:08 am IST
in Editorial

വരുമാനം നോക്കി ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കുകയും വന്‍ വരുമാനം ഉണ്ടായിട്ടും അതു ക്ഷേത്രങ്ങളുടെ ഉന്നതിക്കു വേണ്ടിയോ ഹൈന്ദവ സംസ്‌കാരത്തിന്റെ നന്‍മയ്‌ക്കോ ഉപയോഗപ്പെടുത്താതിരിക്കുകയും ചെയ്യുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടികള്‍ എന്നും വിവാദവിഷയമാട്ടുണ്ട്. ദേവസ്വങ്ങളുടെ ഭരണച്ചുമതല ദേവസ്വം ബോര്‍ഡിനാണുള്ളത്. സര്‍ക്കാരിനു കീഴിലാണെങ്കിലും അതിനു സ്വതന്ത്ര പ്രവര്‍ത്തനച്ചുമതലയുണ്ട്. ദേവസ്വങ്ങളുടേയും വിശ്വാസികളുടേയും താത്പര്യ സംരക്ഷണവും ക്ഷേത്രങ്ങളുടെ ഉന്നമനവും അതില്‍പ്പെടും. ക്ഷേത്ര ഭണ്ഡാരങ്ങളില്‍ നിന്നുതന്നെ വരുന്ന കോടികള്‍ എവിടെപ്പോകുന്നു എന്ന ചോദ്യവും വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. നിത്യനിദാനത്തിനു പോലും പാടുപെടുന്ന ക്ഷേത്രങ്ങളെ സഹായിക്കാന്‍ ബോര്‍ഡ് തയ്യാറാകുന്നില്ലെന്ന സത്യവും നിലനില്‍ക്കുന്നു. ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി വിവാദമായതോടെ ദേവസ്വംബോര്‍ഡിന്റെ പ്രവര്‍ത്തനം സംബന്ധിച്ച പരാതികള്‍ക്കു പുതിയ മാനം കൈവരുകയും ചെയ്തു. ഇതിനെ ചെറുക്കാനാണ് ക്ഷേത്രങ്ങള്‍ക്കു സര്‍ക്കാര്‍ ഗ്രാന്റ് നല്‍കിവരുന്നതായി പ്രചാരമുണ്ടായിരിക്കുന്നത്. ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ക്കു സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നതായാണ് അവകാശവാദം. പക്ഷേ, ഇതു തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം മാത്രമാണെന്നു ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. അക്കാര്യമാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം ചൂണ്ടിക്കാണിച്ചത്.

ബ്രിട്ടീഷ് ഭരണകാലത്ത് ക്ഷേത്രങ്ങള്‍ക്കു പ്രത്യേക നികുതിചുമത്തുകയും ക്ഷേത്ര സ്വത്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. രാജഭരണത്തില്‍ തിരുവിതാംകൂറില്‍ ക്ഷേത്രങ്ങള്‍ക്കു നല്‍കിയിരുന്ന ഭൂസ്വത്തുക്കളാണു  ബ്രിട്ടീഷ് സര്‍ക്കാര്‍ പിടിച്ചെടുത്തു കണ്ടുകെട്ടിയത്. ജംഗമ സ്വത്തുക്കളും പിടിച്ചെടുത്തിരുന്നു. നികുതി വ്യവസ്ഥതന്നെ മറ്റുള്ളവരെ അപേക്ഷിച്ചു ഹൈന്ദവ വിശ്വാസികള്‍ക്കു കനത്തതായിരുന്നു. ജനകീയ സര്‍ക്കാര്‍ വന്നശേഷവും ഈ വിവേചനത്തിനു കാര്യമായ പരിഹാരമുണ്ടായില്ല. പിടിച്ചെടുത്ത സ്വത്തുക്കളെക്കുറിച്ച് പഠിച്ചു പരിഹാരം ചെയ്യുന്നതിനു പകരമായി ഏര്‍പ്പെടുത്തിയ ഉടമ്പടി പ്രകാരമുള്ള തുകയെയാണ് ഗ്രാന്റായി വിശേഷിപ്പിക്കുന്നത്. അതു ക്ഷേത്രങ്ങള്‍ക്കു കിട്ടേണ്ട അര്‍ഹതപ്പെട്ട തുകയാണ്. ഗ്രാന്റല്ല. ഭാരത സര്‍ക്കാരും തിരുവിതാംകൂര്‍ മഹാരാജാവുമായി ഉണ്ടാക്കിയ ഉടമ്പടി പ്രകാരം വര്‍ഷം തോറും 49.5 ലക്ഷം രൂപയാണു നല്‍കുന്നത്. ഇത് ദേവസ്വംബോര്‍ഡിനും തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനും വേണ്ടിയുള്ളതാണ്. ആറു ലക്ഷം രൂപ പത്മനാഭസ്വാമി ക്ഷേത്രത്തിനും ബാക്കി ദേവസ്വം ബോര്‍ഡിനും. 2004ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെ ഇത് 80 ലക്ഷമായി പുതുക്കുകയും ചെയ്തിരുന്നു. 

വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കണ്ട ദേവസ്വംബോര്‍ഡും സര്‍ക്കാരും ഇന്നും അവരോടു കാണിക്കുന്ന നിഷേധാത്മക നിലപാടുകള്‍ വിദേശ ഭരണാധികാരികള്‍കാണിച്ചു പോന്നതിനു സമാനം തന്നെയാണ്. നിലനില്‍പ്പിനു പാടുപെടുന്ന ക്ഷേത്രങ്ങളെ സഹായിക്കാന്‍ ഇനിയും പദ്ധതികളൊന്നുമില്ല. അതേസമയം ഗുരുവായൂരിലും മറ്റും കണ്ടതുപോലെ, വനുമാനമോ സ്വത്തുക്കളോ ഉള്ള ക്ഷേത്രങ്ങള്‍ ബലമായി പിടിച്ചെടുക്കും. ഇതര മതസ്ഥര്‍ക്കു സൗജന്യം നല്‍കുമ്പോള്‍ ശബരിമല അയ്യപ്പന്‍മാര്‍ക്ക് യാത്രാക്കൂലി ഇരട്ടിയോളമാക്കും. വഴിപാടു നിരക്കുകകള്‍ തോന്നുംപോലെ വര്‍ധിപ്പിക്കും. ഇതിനൊക്കെ പുറമെ, സര്‍ക്കാര്‍ വകുപ്പുകള്‍ വഴി ശബരിമലയില്‍ ഏര്‍പ്പെടുത്തുന്ന സുരക്ഷാ സംവിധാനമുള്‍പ്പെടെയുള്ളവയുടെ ചെലവുപോലും ഭക്തരുടെ പണത്തില്‍ നിന്നു ദേവസ്വം ബോര്‍ഡാണു കണ്ടെത്തുന്നത്. വൈദ്യുതി, ജലം, ഗതാഗതം എന്നിവയൊക്കെ ഇതില്‍പ്പെടും. ഫലത്തില്‍ ഭക്തരുടെ പണംകൊണ്ടു സര്‍ക്കാര്‍ വരുമാനം വര്‍ധിപ്പിക്കുകയാണു ചെയ്തുപോരുന്നത്. പണം വാങ്ങുക എന്നതിനപ്പുറം ദേവസ്വം ബോര്‍ഡിനോ സര്‍ക്കാരിനോ ദേവസ്വങ്ങളോടോ വിശ്വാസികളോടോ ഒരു ബാധ്യതയുമില്ലെന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. ഓരോ വര്‍ഷവും മണ്ഡലകാലം വരുന്നതിനു തൊട്ടുമുമ്പ് റോഡുകള്‍ ഓടിച്ചിട്ടു പണിതീര്‍ക്കുന്ന ശൈലിയ്‌ക്ക് ഇന്നും വലിയ മാറ്റമില്ല. സന്നിധാനത്തെ സൗകര്യങ്ങളുടെ കാര്യത്തില്‍ നില മെച്ചപ്പെട്ടിട്ടുണ്ടെന്നത് അല്‍പം ആശാവഹം.

ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ ഹിന്ദുമത പാഠശാലകള്‍ വേണമെന്ന ആവശ്യത്തോടു സര്‍ക്കാര്‍ നിഷേധാത്മക സമീപനമാണു തുടരുന്നത്. ഹിന്ദുക്കള്‍ മതപാഠങ്ങളും ഹൈന്ദവ സംസ്‌കാരവും പഠിക്കേണ്ടതില്ലെന്നതാണ് നിലവിലെ സര്‍ക്കാരിന്റെ നിലപാട്. സ്വയമേവ തുടങ്ങിയിടത്ത് പാര്‍ട്ടി ഇടപെടലോടെ നിര്‍ത്തിക്കാന്‍ തിടുക്കം കാണിക്കുകയും ചെയ്യുന്നു. അസംഘടിത ഹിന്ദു സമൂഹം അറിഞ്ഞോ അറിയാതെയോ കാര്യമാക്കാതെ പോയതാണ് ഇതൊക്കെ. ശബരമല വിഷയത്തില്‍ ഹൈന്ദവ വിശ്വാസികള്‍ ഒരുമിച്ചു നില്‍ക്കുമ്പോള്‍ നല്ലപിള്ള ചമയാനാണ് സര്‍ക്കാര്‍, ഹിന്ദുവിന് ഉടമ്പടി പ്രകാരം അര്‍ഹതപ്പെട്ട തുകയെ ഗ്രാന്റ് ആയി ചിത്രീകരിക്കുന്നത്. വലിയ ഔദാര്യം ചെയ്യുന്നതു പോലെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

Kerala

മണലൂരിൽ ബിജെപി പ്രവർത്തകന് നേരെ കോൺഗ്രസ് ആക്രമണം; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

India

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

Kerala

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

Kerala

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

ആശ്വാസ തീരമണിഞ്ഞ് ‘ഗ്രീൻ ആശ’; ഹോർമുസ് കടന്ന് 15,400 ടൺ എൽ.പി.ജിയുമായി എണ്ണക്കപ്പൽ മുംബൈയിൽ

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.