ന്യൂദല്‍ഹി: രാജ്യത്തെ തൊഴില്‍ നൈപുണ്യമുള്ള യുവജനങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിക്കുന്ന ഏറ്റവും വലിയ മേളയായ ഇന്ത്യ സ്കില്‍സ് ദേശീയ മത്സരം – 2018 ആരംഭിച്ചു. 27 സംസ്ഥാനങ്ങളിലെ 400ഓളം ചെറുപ്പക്കാര്‍ മാറ്റുരക്കുന്ന മല്‍സരം കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി ധര്‍മേന്ദ്ര പ്രധാന് ഉദ്്ഘാടനം ചെയ്തു. ദല്‍ഹി എയറോസിറ്റി മൈതാനത്ത് നടക്കുന്ന മത്സരം ഒക്ടോബര്‍ 6ന് അവസാനിക്കും. 45 നൈപുണ്യ വിഭാഗങ്ങളിലും, 10 പാരമ്പര്യ നൈപുണ്യവിഭാഗങ്ങളിലും ഡെമോ സ്കില്ലുകളിലും പ്രദര്‍ശനവും മത്സരവും നടക്കും.
വൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ആദ്യമായി മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. 10 നൈപുണ്യ മത്സരങ്ങളിലായി 60ഓളം വിദ്യാര്‍ഥികള്‍ അബിളിംപിക്സില് പങ്കെടുക്കും. ആറാം തീയതി നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള പുരസ്കാരം സമ്മാനിക്കും. വിജിയികള്‍ക്ക് 2019 ആഗസ്ത് മാസം റഷ്യയില്‍ നടക്കുന്ന 45മത് ലോക നൈപുണ്യ അന്താരാഷ്ട്ര മല്‍സരത്തില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും
കേരളത്തില്‍ നിന്ന് 21 പേരാണ് മല്സത്തില് മാറ്റുരയ്ക്കുന്നത്. ഇലക്ട്രിക്കല്‍ ഇന്സ്റ്റലേഷന്, കാര്‍പെന്ററി, ഗ്രാഫിക് ഡിസൈന്‍ സാങ്കേതികവിദ്യ, മൊബൈല്‍ റോബോട്ടിക്സ് തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും കേരളം മത്സരിക്കുന്നുണ്ട്.
‘ഇന്ത്യയെ ലോകത്തിന്റെ നൈപുണ്യ തലസ്ഥാനം ആക്കിമാറ്റണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള സംരംഭമാണ് ഇന്ത്യ സ്കില്‍സ് മത്സരങ്ങള്‍ കാഴ്ചവെക്കുന്നതെന്ന് ധര്‍മേന്ദ്ര പ്രധാന് ചൂണ്ടിക്കാട്ടി.
നാഷണല്‍ സ്കില്‍സ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനാണ് ഇന്ത്യ സ്കില്‍സ് ദേശീയ മല്‍സരം-2018 സംഘടിപ്പിച്ചിരിക്കുന്നത്. തൊഴില്‍ നൈപുണ്യ, സംരംഭകത്വ വികസന മന്ത്രാലയത്തിന്റെയും എഴുപതിലധികം കോര്‍പ്പറേറ്റ്, അകാദമിക് സ്ഥാപനങ്ങളുടെയും പിന്തുണയും പരിപാടിക്കുണ്ട്. കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ നടന്ന വേള്‍ഡ് സ്കില്‍സ് 2017ല്‍ ഇന്ത്യക്ക് 19ാം സ്ഥാനം ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: